ഏറ്റവും അസാനം വിന്‍ഡീസ് ഇന്ത്യക്കെതിരെ ഒരു പരമ്പര സ്വന്തമാക്കിയത് 2006 ല്‍ സ്വന്തം നാട്ടില്‍വെച്ചായിരുന്നു. ഉച്ഛയ്ക്ക് ശേഷം മഴപെയ്യാന്‍ സാധ്യതയുണ്ടെന്നത് മാത്രമാണ് മത്സരത്തെ അലട്ടുന്ന കാര്യം. ഇന്ത്യ വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസീസ് പര്യടനമാണെന്നിരിക്കെ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.
'താരങ്ങള്‍ക്കൊപ്പം താരമായി ആസിം'; കളി കാണാന്‍ ടിക്കറ്റ് നല്‍കി ഹോട്ടല്‍ റാവിസ്
അതേസമയം മറുഭാത്ത് വിന്‍ഡീസിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവരുന്നത്. രണ്ടാം ഏകദിനത്തില്‍ സമനിലയും മൂന്നാം ഏകദിനത്തില്‍ ജയവും സ്വന്തമാക്കിയ വിന്‍ഡീസിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ജയിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. റണ്ണൊഴുകുന്ന കാര്യവട്ടത്തെ പിച്ചില്‍ കളിയെങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
