വിരാടിനു പുറമേ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയ്ക്കും ഇന്ത്യക്കായി 10, 000 റണ്‍സ് തികക്കാനുള്ള അവസരം ഇന്നത്തെ മത്സരത്തിലുണ്ടായിരുന്നു. മത്സരത്തില്‍ 51 റണ്‍സ് തികച്ചാലായിരുന്നു ധോണിയ്ക്ക് 10,000 നേടാനുള്ള അവസരം. എന്നാല്‍ മത്സരത്തില്‍ 20 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. രണ്ടാം ഏകദിനത്തിനു മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ 275 ഇന്നിങ്ങ്സില്‍ നിന്ന് 9,949 റണ്‍സായിരുന്നു ധോണി നേടിയത്. പക്ഷേ ഏകദിന ക്രിക്കറ്റില്‍ നേരത്തെ തന്നെ 10,000 റണ്‍സ് തികച്ച താരമാണ് ധോണി. നിലവില്‍ 10,143 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഏഷ്യന്‍ ഇലവനുവേണ്ടി കളത്തിലിറങ്ങിയപ്പോള്‍ താരം നേടിയ 174 റണ്‍സ് ഉള്‍പ്പെടെയാണിത്. 2007 ലാണ് താരം ഏഷ്യന്‍ ഇലവന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ചത്.
advertisement
പതിനായിരം ക്ലബ്ബില്‍ മാത്രമല്ല; കോഹ്‌ലി പിന്നിട്ടത് ഈ റെക്കോര്‍ഡുകള്‍കൂടി
ധോണിയ്ക്ക് പുറമെ രണ്ട് റെക്കോര്‍ഡുകള്‍ നഷ്ടമാക്കിയത് രോഹിത് ശര്‍മയാണ്. മത്സരത്തില്‍ രണ്ട് സിക്‌സുകള്‍ നേടിയിരുന്നെങ്കില്‍ ഏകദിന ക്രിക്കറ്റിലെ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനു കഴിയുമായിരുന്നു. ആറ് സിക്‌സറുകള്‍ പറത്തിയിരുന്നെങ്കില്‍ 200 സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയിലേക്കും താരത്തിനു പ്രവേശിക്കാമായിരുന്നു. പക്ഷേ എട്ട് പന്തുകളില്‍ നിന്ന് വെറും നാല് റണ്‍സ് മാത്രമാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. നിലവില്‍ 194 സിക്‌സുകളാണ് രോഹിത്തിന്റെ സമ്പാദ്യം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് 195 സിക്‌സും.
മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും ധവാനും 29 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഓപ്പണിങ്ങ് സഖ്യമെന്ന ഖ്യാതി ഇരുവര്‍ക്കും സ്വന്തമാക്കാമായിരുന്നു. മത്സരത്തിനു മുമ്പ് ഇരുവരും ചേര്‍ന്നുള്ള സഖ്യം ഏകദിനത്തില്‍ 3, 891 റണ്‍സായിരുന്നു നേടിയിരുന്നത്. സച്ചിനും സെവാഗും ചേര്‍ന്ന് 3, 919 റണ്‍സാണ് ആദ്യവിക്കറ്റില്‍ അടിച്ച് കൂട്ടിയത്.
'പട നയിച്ച് കോഹ്‌ലി'; വിന്‍ഡീസിന് വിജയലക്ഷ്യം 322 റണ്‍സ്
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സായപ്പോഴേക്കും രോഹിത് പുറത്തായി. അടുത്ത മത്സരത്തില്‍ 14 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ സച്ചിന്‍ സെവാഗ് സഖ്യത്തെ മറികടന്ന് ഇന്ത്യയുടെ രണ്ടമാത്തെ മികച്ച ഓപ്പണിങ്ങ് സഖ്യമെന്ന പേര് ഇരുവര്‍ക്കും നേടാം. എന്നാല്‍ ഒന്നാം സ്ഥാനത്തേക്ക് ഇത്ര തന്നെ ദൂരം ഇരുവരും താണ്ടേണ്ടതുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് സഖ്യമായ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയിട്ടുള്ളത് 6, 609 രണ്‍സാണ്.