നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ വിന്‍ഡീസ് താരങ്ങള്‍ക്ക് കഴിഞ്ഞുള്ളു. 23 റണ്ണെടുത്ത ഡാരെന്‍ ബ്രാവോയും 20 റണ്ണെടുത്ത കീമോ പോളുമാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ബൂംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
'രോ- ഹിറ്റ്'; ഇന്ത്യന്‍ നായകനു സെഞ്ച്വറി; വിന്‍ഡീസിന് 196 റണ്‍സ് വിജയലക്ഷ്യം
നേരത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കുറിച്ചത്. 61 പന്തുകളില്‍ ഏഴ് സിക്‌സിന്റെയും ഒമ്പത് ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 111 റണ്‍സാണ് രോഹിത് മത്സരത്തില്‍ നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ടി 20 റണ്‍വേട്ടയില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഒന്നാമനാകാനും രോഹിതിന് കഴിഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 123 റണ്ണായിരുന്നു ഒന്നാം വിക്കറ്റില്‍ ഇന്ത്യ നേടിയത്.
advertisement
രണ്ടാം ടി ട്വന്റി; ടോസ് നേടിയ വിന്‍ഡീസ് ബൗളിങ്ങ് തെരഞ്ഞെടുത്തു; ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ
41 പന്തില്‍ 43 റണ്ണെടുത്ത ധവാന്‍ പുറത്തായതിനു പിന്നാലെയെത്തിയ യുവതാരം ഋഷഭ് പന്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ലോകേഷ് രാഹുല്‍ നായകന് ഉറച്ച പിന്തുണ നല്‍കി. 14 പന്തുകളില്‍ നിന്ന് 26 റണ്‍സാണ് രാഹുല്‍ നേടിയത്.
