ലഖ്നൗ: ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി ട്വന്റിയില്‍ വിന്‍ഡീസിന് 196 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറി പിറന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 195 റണ്‍സ് പടുത്തുയര്‍ത്തിയത്.
61 പന്തുകളില്‍ ഏഴ് സിക്സിന്റെയും ഒമ്പത് ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 111 റണ്‍സാണ് രോഹിത് മത്സരത്തില്‍ നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ടി 20 റണ്‍വേട്ടയില്‍ വിരാട് കോഹ്ലിയെ മറികടന്ന് ഒന്നാമനാകാനും രോഹിതിന് കഴിഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 123 റണ്ണായിരുന്നു ഒന്നാം വിക്കറ്റില്‍ ഇന്ത്യ നേടിയത്.
41 പന്തില്‍ 43 റണ്ണെടുത്ത ധവാന് പുറത്തായതിനു പിന്നാലെയെത്തിയ യുവതാരം ഋഷഭ് പന്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ലോകേഷ് രാഹുല്‍ നായകന് ഉറച്ച പിന്തുണ നല്കി. 14 പന്തുകളില്‍ നിന്ന് 26 റണ്‍സാണ് രാഹുല്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി.
ആറ് റണ്ണെടുത്ത ഷായി ഹോപ്പിനെ ഖലീല്‍ അഹമ്മദാണ് വീഴ്ത്തിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് ഓവറില്‍ 11 ന് ഒന്ന് എന്ന നിലയിലാണ് വിന്‍ഡീസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.