രണ്ടാം ടി ട്വന്റി; ടോസ് നേടിയ വിന്‍ഡീസ് ബൗളിങ്ങ് തെരഞ്ഞെടുത്തു; ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ
രണ്ടാം ടി ട്വന്റി; ടോസ് നേടിയ വിന്‍ഡീസ് ബൗളിങ്ങ് തെരഞ്ഞെടുത്തു; ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ
Last Updated :
Share this:
ലഖ്നൗ: ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി ട്വന്റിയില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. ബൗളിങ്ങിനെ തുണക്കുന്ന പിച്ചില്‍ റണ്‍സ് പിന്തുടരാനാണ് വിന്‍ഡീസ് നായകന് ബ്രൈത്വൈറ്റ് തീരുമാനിച്ചത്. ആദ്യ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
ഫാസ്റ്റ് ബൗളര്‍ ഭൂവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയപ്പോള്‍ ഉമേഷ് യാദവിന് സ്ഥാനം നഷ്ടമായി. സ്പിന്നിനെ തുണക്കുന്ന ചിച്ചിലും മൂന്ന് ഫാസ്റ്റ് ബൗളേഴ്സിനെയാണ് രോഹിത് ടീമിലുള്‍പ്പെടുത്തിയത്. ഭൂവനേശ്വര്‍, ബൂംറ, ഖലീല്‍ അഹമ്മദ് എന്നീ ഫാസ്റ്റ് ബൗളര്‍മാരും കുല്‍ദീപ് യാദവുമാണ് സ്പെഷ്യലിസ്റ്റ് ബൗളേഴ്സ്. ഓള്‍റൗണ്ടര്‍ ക്രൂണാല്‍ പാണ്ഡ്യയുടെ ടീമിലുണ്ട്.
ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും അപകടം മണത്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.