എന്നാല്‍ ടി20 പരമ്പര സമനിലയില്‍ അവസാനിച്ചതിനു പിന്നാലെ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഒരുദിവസം ശേഷിക്കെ ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യാ രഹാനെ പറയുന്നത് ഇന്ത്യയെക്കാള്‍ വിജയ സാധ്യത ഓസീസിനാണ് എന്നാണ്. ഓസ്‌ട്രേലിയയുടെ ബൗളിംഗ് കരുത്താണ് പരമ്പരയില്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതെന്നും രഹാനെ പറഞ്ഞു.
ബാലണ്‍ ഡി ഓര്‍ ജേതാവിനോട് 'ട്വര്‍ക്' ചെയ്യാനാവശ്യപ്പെട്ട് അപമാനിച്ച് അവതാരകന്‍
ഏത് ടീമും സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ കരുത്തരാണെന്ന് പറഞ്ഞ ഇന്ത്യന്‍ ഉപനായകന്‍ ഓസീസും അതില്‍ നിന്ന് വ്യത്യസ്തരല്ലെന്നും കൂട്ടിച്ചേര്‍ത്തു. 'അവരുടെ അവിഭാജ്യഘടകങ്ങളായിരുന്ന സ്മിത്തും വാര്‍ണറും ഇല്ലെങ്കിലും ഓസീസ് ഇപ്പോഴും കരുത്തരാണ്. അതുകൊണ്ടുതന്നെ അവരെ വിലകുറച്ചു കാണനാവില്ല. അവരുടെ ബൗളിങ്ങ് നിര നോക്കു. അത് മികച്ചതാണ്. ടെസ്റ്റില്‍ ജയിക്കണമെങ്കില്‍ മികച്ച ബൗളിങ്ങ് നിര ഉണ്ടായേ മതിയാവൂ. അതുകൊണ്ടുതന്നെ, ഈ പരമ്പരയിലും ഓസ്‌ട്രേലിയക്ക തന്നെയാണ് സാധ്യത.' രഹാനെ പറഞ്ഞു.
advertisement
Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം
നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്ച അഡലെയ്ഡിലാണ് തുടക്കമാവുന്നത്. ബൂംറയും ഭൂവനേശ്വര്‍ കുമാറും അടങ്ങുന്ന മികച്ച ബൗളിങ്ങ്‌നിരയുമായാണ് ഇന്ത്യയും ഓസീസില്‍ കളിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയസാധ്യത ഒരുപോലെയാണെന്നാണ് വിലയിരുത്തലുകള്‍.