നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബാലണ്‍ ഡി ഓര്‍ ജേതാവിനോട് 'ട്വര്‍ക്' ചെയ്യാനാവശ്യപ്പെട്ട് അപമാനിച്ച് അവതാരകന്‍

  ബാലണ്‍ ഡി ഓര്‍ ജേതാവിനോട് 'ട്വര്‍ക്' ചെയ്യാനാവശ്യപ്പെട്ട് അപമാനിച്ച് അവതാരകന്‍

  • Last Updated :
  • Share this:
   പാരിസ്: ലോകത്തെ മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ നേടിയ നോര്‍വീജിയന്‍ താരം അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗിനെ പുരസ്‌കാര വേദിയില്‍ അപമാനിച്ച് അവതാരകന്‍. പുരസ്‌കാരം നല്‍കിയതിനു പിന്നാലെ 'ട്വര്‍ക്' നൃത്തം ചെയ്യാന്‍ അറിയുമോയെന്ന് അവതാരകന്‍ ഡിജെ മാര്‍ട്ടിന്‍ സോള്‍വെഗ് ചോദിക്കുകയായിരുന്നു. ലൈംഗിക ചുവയുള്ള നൃത്തമാണ് ട്വര്‍ക്. വനിതാ താരത്തിന് ചരിത്രത്തിലാധ്യമായി ബാലണ്‍ ഡി ഓര്‍ ലഭിച്ച വേദിയില്‍ വെച്ചാണ് അവതാരകന്‍ ഇത്തരത്തിലുള്ള ചോദ്യവുമായി രംഗത്തെത്തിയത്.

   'ട്വര്‍ക് എങ്ങിനെയാണ് കളിക്കുക എന്ന് നിങ്ങള്‍ക്കറിയുമോ' എന്നായിരുന്നുന്നു അവതാരകന്‍ താരത്തോട് ചോദിച്ചത്. അപ്രതീക്ഷിത ചോദ്യം കേട്ട അഡയുടെ മുഖഭാവം മാറുകയും ഉടന്‍ തന്നെ താരം 'നോ' പറയുകയുമായിരുന്നു. ലൈംഗിക ചുവയുള്ള നൃത്തം ചെയ്യാന്‍ താരത്തെ ക്ഷണിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഫുട്‌ബോള്‍ ആരാധകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയും ചെയ്തു.   ബാലൺ ഡി ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്

   23 കാരിയായ ലോക ഫുട്‌ബോളര്‍ക്ക് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയതോടെ ഡിജെ മാര്‍ട്ടിന്‍ ട്വിറ്ററിലൂടെ മാപ്പ് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാപ്പ് ചോദിക്കുന്നതായി പറഞ്ഞ അവതാരകന്‍ താന്‍ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു.

   First published:
   )}