ഹാന്‍ഡ്‌സ്‌കോമ്പിനു പുറമെ 39 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 34 റണ്‍സെടുത്ത ഖവാജും മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് 14 റണ്‍സെടുത്ത് പുറത്തായി. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ ആറുവിക്കറ്റ് വീഴ്ത്തിയത്. ശേഷിക്കുന്ന നാലുവിക്കറ്റ് ഭൂവനേശ്വര്‍ കുമാറും മൊഹമ്മദ് ഷമിയും ചേര്‍ന്ന് പങ്കിട്ടു.
Also Read: വിജയ് ശങ്കറിന് അരങ്ങേറ്റം; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്
അരങ്ങേറ്റ മത്സരം കളിക്കുന്ന ഔള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ആറു ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഏകദിനത്തിലെ ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. വിജയ് ശങ്കറിനു പുറമെ കേദാര്‍ ജാവവും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലിടം പിടിച്ചത്.
advertisement
Also Read: കളിക്കളത്തിലെ യുദ്ധം ജയിച്ച് ഖത്തർ
ഫോം ഔട്ടായ അമ്പാട്ടി റായിഡുവിന് പകരമാണ് വിജയ് ശങ്കര്‍ ടീമിലിടം നേടിയിരിക്കുന്നത്. റായിഡുവിനൊപ്പം കുല്‍ദീപ് യാദവും മൊഹമ്മദ് സിറാജും കളത്തിനു പുറത്തായി. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നതിനാല്‍ തന്നെ ഇരു ടീമിനും നിര്‍ണ്ണായകമാണ് പോരാട്ടം. ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. അതോടെ മൂന്നാമത്തെ മത്സരം നിര്‍ണ്ണായകമായിരിക്കുകയാണ്.