വിജയ് ശങ്കറിന് അരങ്ങേറ്റം; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്

news18
Updated: January 18, 2019, 7:57 AM IST
വിജയ് ശങ്കറിന് അരങ്ങേറ്റം; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്
third odi tossing
  • News18
  • Last Updated: January 18, 2019, 7:57 AM IST IST
  • Share this:
മെല്‍ബണ്‍: ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിലെ ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. യുവതാരം വിജയ് ശങ്കര്‍ ഇന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. ഫോം ഔട്ടായ അമ്പാട്ടി റായിഡുവിന് പകരമാണ് വിജയ് ശങ്കര്‍ ടീമിലിടം നേടിയിരിക്കുന്നത്.

രണ്ടാം മത്സരത്തില്‍ കളിച്ച കുല്‍ദീപ് യാദവിനും മൊഹമ്മദ് സിറാജിനും അവസരം നഷ്ടമായി. കേദാര്‍ ജാവവും യുസ്വേന്ദ്ര ചാഹലുമാണ് പകരക്കാര്‍. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. അതോടെ മൂന്നാമത്തെ മത്സരം നിര്‍ണ്ണായകമായിരിക്കുകയാണ്.

Also Read: കളിക്കളത്തിലെ യുദ്ധം ജയിച്ച് ഖത്തർ

ഇന്ത്യന്‍ സമയം രാവിലെ 7.50 മുതല്‍ മെല്‍ബണിലാണ് മത്സരം നടക്കുന്നത്. മെല്‍ബണിലെ വലിയ ബൗണ്ടറികള്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് കിട്ടാന്‍ സാധ്യത കൂടുമെന്നതിനാല്‍ രണ്ടാം മത്സരത്തില്‍ നിറം മങ്ങിയ മുഹമ്മദ് സിറാജിന് പകരം യുസ്വേന്ദ്ര ചാഹലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍