ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നല്‍കിയത്. പവര്‍പ്ലേ ഓവറില്‍ തന്നെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 25 പന്തില്‍ നിന്ന് 2 സിക്‌സും 9 ഫോറുമടക്കം 53 റണ്‍സുമായാണ് താരം പുറത്തായത്.
IND vs AUS T20 | കാര്യവട്ടം ട്വന്‍റി 20 മത്സരത്തില്‍ ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റിതുരാജ് ഗെയ്ക്വാദ് - ഇഷാന്‍ കിഷന്‍ സഖ്യം 12-ാം ഓവറിന് ശേഷം ആക്രമിച്ച് കളിച്ചു. 50 തികച്ചതിന് പിന്നാലെ ഇഷാന്‍ കിഷനെ മാര്‍ക്കസ് സ്റ്റോയ്‌നിസ് പുറത്താക്കി. 32 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 52 റണ്‍സായിരുന്നു കിഷന്റെ സംഭാവന.
advertisement
43 പന്തുകള്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 58 റണ്‍സാണ് റിതുരാജിന്‍റെ സമ്പാദ്യം. നായകന്‍ സൂര്യകുമാര്‍ 10 പന്തില്‍ നിന്ന് 19 റണ്‍സുമായി മടങ്ങി. അഞ്ചാമനായെത്തി ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത റിങ്കു സിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 222-ല്‍ എത്തിച്ചത്. വെറും ഒമ്പത് പന്തുകള്‍ നേരിട്ട റിങ്കു 31 റണ്‍സുമായി പുറത്താകാതെ നിന്നു.