IND vs AUS T20 | കാര്യവട്ടം ട്വന്‍റി 20 മത്സരത്തില്‍ ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

Last Updated:

ബെഹ്‌റെന്‍ഡോര്‍ഫിന് പകരം ആദം സാംപയും ആരോണ്‍ ഹാര്‍ഡിക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ടീമിലെത്തി

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയച്ചു. രണ്ട് മാറ്റങ്ങളോടെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്. ബെഹ്‌റെന്‍ഡോര്‍ഫിന് പകരം ആദം സാംപയും ആരോണ്‍ ഹാര്‍ഡിക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ടീമിലെത്തി. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. തിരുവനന്തപുരത്തെ കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
പരമ്പരയിലെ ആദ്യ ജയം നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ്  സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവ നിര കാര്യവട്ടത്ത് തുടര്‍ വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിരാണ് ഇന്ത്യയുടെ ശക്തികേന്ദ്രങ്ങള്‍.
ടീം  ഇന്ത്യ – യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, റിങ്കു സിങ്, അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ.
advertisement
ടീം ഓസ്ട്രേലിയ – സ്റ്റീവ് സ്മിത്ത്, മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിഷ് മാർകസ് സ്റ്റോയ്നിസ്, ടിം ഡേവിഡ്, ഗ്ലെൻ മാക്സ്‌‍വെൽ, മാത്യു വെയ്ഡ് (ക്യാപ്റ്റൻ), സീൻ ആബട്ട്, നേഥൻ എലിസ്, ആദം സാംപ, തൻവീർ സങ്ക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS T20 | കാര്യവട്ടം ട്വന്‍റി 20 മത്സരത്തില്‍ ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement