TRENDING:

India vs England 1st Test| രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് തകർച്ച; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Last Updated:

രണ്ടാം സെഷന്‍ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 119/5 എന്ന നിലയില്‍ ആണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ; ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം സെഷന്‍ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 119/5 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 360 റണ്‍സിന്റെ ലീഡ് ടീമിനുണ്ട്. 40 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ടീമിന്റെ ടോപ് സ്കോറര്‍. നേരത്തെ ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് ആതിഥേയരെ ഫോളോ ഓൺ ചെയ്യിപ്പിക്കാതെ ബാറ്റു ചെയ്യുകയായിരുന്നു.
advertisement

റോറി ബേൺസ്(പൂജ്യം), ഡൊമിനിക് സിബ്ലേ(16), ഡാനിയേല്‍ ലോറന്‍സ്(18), ബെന്‍ സ്റ്റോക്സ്(7), ജോ റൂട്ട്(40) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 18 റണ്‍സുമായി ഒല്ലി പോപ്പും 14 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് നേടി. ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്താകുകയായിരുന്നു. നാലാം ദിനമായ ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആറിന് 257 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് അധികനേരം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. സുന്ദര്‍ പുറത്താവാതെ 85 റണ്‍സ് നേടി. ആര്‍ അശ്വിന്‍ 31 റണ്‍സും നേടി. ഇംഗ്ലണ്ടിനായി ബീസ് നാലും ലീഷ്, ആര്‍ച്ചര്‍, ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റു വീതവും നേടി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 578 റണ്‍സിന് അവസാനിച്ചിരുന്നു.

advertisement

ഇംഗ്ലണ്ടിന്‍റെ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര റിഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. സ്കോർ ബോർഡിൽ 119 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

advertisement

Also Read- കഴിഞ്ഞ സീസണിൽ മോശം പ്രകടനമൊന്നും പ്രശ്നമല്ല; ഐപിഎൽ ലേലത്തിലെ മൂല്യം കൂടിയ താരം ഗ്ലെൻ മാക്‌സ്‌വെല്‍ തന്നെ

സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് അകലെ വെച്ചായിരുന്നു റിഷഭ് പന്തിന്‍റെ മടക്കം. 88 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒന്‍പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്ത് നേടിയത്. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു. വാലറ്റത്ത് വാഷിങ്ടന്‍ സുന്ദര്‍ 85 റണ്‍സുമായി പുറത്താകാതെ നിന്നു. അശ്വിന്‍ 31 റണ്‍സെടുത്തു.

advertisement

ഇഷാന്തിന് 300 വിക്കറ്റ് നേട്ടം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് നേട്ടം കുറിച്ച്‌ ഇഷാന്ത് ശര്‍മ്മ ചരിത്രം എഴുതി. ഇന്ത്യയ്ക്ക് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കുറിയ്ക്കുന്ന മൂന്നാമത്തെ പേസ് ബൌളർ ആണ് ഇഷാന്ത് ശര്‍മ്മ. 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ആദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഇഷാന്തിന്റെ കരിയറിലെ തിളക്കമാർ നേട്ടം കൈവരിച്ചത്. കപില്‍ ദേവ്(434), സഹീര്‍ ഖാന്‍(311) എന്നിവരാണ് 300ന് മേല്‍ വിക്കറ്റുകൾ നേടിയിട്ടുള്ള മറ്റു ഇന്ത്യന്‍ പേസര്‍മാര്‍. അനില്‍ കുംബ്ലെ(619), ഹര്‍ഭജന്‍ സിംഗ്(417), രവിചന്ദ്രന്‍ അശ്വിന്‍(382) എന്നിവരാണ് ഇഷാന്തിനെക്കാളും അധികം വിക്കറ്റ് നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs England 1st Test| രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് തകർച്ച; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories