TRENDING:

'പൃഥ്വി ബാറ്റെടുത്തു'; വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്ങ്; ആദ്യ വിക്കറ്റ് നഷ്ടമായി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്‌കോട്ട്: ഇന്ത്യ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. അരങ്ങേറ്റ മത്സരം കളിക്കുന്ന പൃഥ്വി ഷായും ലോകേഷ് രാഹുലുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി.
advertisement

അരങ്ങേറ്റ മത്സരങ്ങളിലെ സെഞ്ച്വറി വീരന്‍; ഫസ്റ്റ് ക്ലാസ് അനുഭവ സമ്പത്തില്‍ സച്ചിനു പുറകില്‍: പൃഥ്വി ഷായെന്ന പതിനെട്ടുകാരന്റെ കരിയര്‍ ഇങ്ങിനെ

ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നാലു പന്തുകള്‍ നേരിട്ട താരം അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഗബ്രിയേല്‍ രാഹുലിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഏഴിന് ഒന്ന് എന്ന നിലയിലാണ് എട്ട് പന്തുകളില്‍ നിന്ന് ഏഴ് റണ്‍സോടെ പൃഥ്വി ഷായും റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

advertisement

ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 293 ാം താരമായാണ് പൃഥ്വി കോഹ്ലിയുടെ കീഴില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിനിറങ്ങുന്ന തനിക്ക് യാതൊരു ടെന്‍ഷനും ഇല്ലെന്ന് കഴിഞ്ഞദിവസം താരം പ്രതികരിച്ചിരുന്നു.

ഇന്ത്യക്കെതിരെ കടലാസിലെ പുലികള്‍ വിന്‍ഡീസ്‌ തന്നെ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്പത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിന്‍ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും അതില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്.

advertisement

ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളില്‍ നിന്നും നേടിയത്. 1418 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച പൃഥ്വി ഷാ ടീമിനെ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'പൃഥ്വി ബാറ്റെടുത്തു'; വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്ങ്; ആദ്യ വിക്കറ്റ് നഷ്ടമായി