'ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ടീമിലെ യുവതാരമായിരുന്നു. ആ നേട്ടത്തില്‍ മറ്റ് ടീം അംഗങ്ങള്‍ ഏറെ വികാരഭരിതാവുന്നത് നേരില്‍ക്കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്‍ വലിയ നേട്ടമായി ഈ പരമ്പര ജയത്തെ കാണുന്നു' മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കോഹ്‌ലി പറഞ്ഞു. ടീമെന്ന നിലയില്‍ ടീം ഇന്ത്യക്ക് ഈ വിജയം വേറിട്ട വ്യക്തിത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പുതുവര്‍ഷത്തിലെ ആദ്യ വാരം: കായികരംഗത്ത് പുത്തനുണര്‍വോടെ ഇന്ത്യ
ഇത് ഒരു തുടക്കം മാത്രമാണെന്ന് പറഞ്ഞ ഇന്ത്യന്‍ നായകന്‍ ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രീക്ഷിക്കാമെന്നും പറഞ്ഞു. 'യുവതാരങ്ങള്‍ ഏറെയുള്ള ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം. പ്രതിഭാധനരടങ്ങിയ ഈ ടീമിനെ നയിക്കാനായതില്‍ അഭിമാനമുണ്ട്. ടീമെന്ന നിലയില്‍ ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ളവരുടേതാണ് ഈ ടീം.' ഇന്ത്യന്‍ നായകന്‍ പറയുന്നു.
advertisement
Dont Miss: Also Read: സിഡ്നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ചരിത്രമെഴുതി 'വീര' വിരാടും സംഘവും
നാലു മത്സരങ്ങളുടെ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ ടീം പരമ്പര നേടുന്നതും ഇതാദ്യമായാണ്. പരമ്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും മത്സരമാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരത്തില്‍ ഓസീസ് ജയിച്ചപ്പോള്‍ അവസാനത്തേത് സമനിലയില്‍ പിരിയുകയായിരുന്നു.