സിഡ്നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ചരിത്രമെഴുതി 'വീര' വിരാടും സംഘവും
Last Updated:
സിഡ്നി: ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. സിഡ്‌നിയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 നാണ് സ്വന്തമാക്കിയത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതിയോടെയാണ് കോഹ്‌ലിയും സംഘവും ടെസ്റ്റ് പരമ്പര അവസാനിപ്പിക്കുന്നത്.
പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ തോറ്റതൊഴിച്ചാല്‍ ഇന്ത്യ തന്നെയായിരുന്നു പരമ്പരയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയത്. ആദ്യ മത്സരവപം മൂന്നാം മത്സരവും ജയിച്ച ടീം. നാലാം മത്സരത്തില്‍ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.
Also Read: 31 വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; നാണക്കേടുമായി ഓസീസ്
നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സായിരുന്നു ഇന്ത്യ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 300 റണ്‍സിന് പുറത്താവുകയും ചെയ്തു. ഇതോടെ ആദ്യ ഇന്നിംഗ്സില്‍ 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്.
advertisement
ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ തകർത്തത് കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് പ്രകടനമാണ്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്നെ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ജഡേജ, ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.
നാലാംദിവസത്തെ കളിയവസാനിച്ചപ്പോള്‍ ഓസീസ് രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സായിരുന്നു എടുത്തത്. ഇന്ന് കളി നടക്കാതെ വന്നതോടെ ഓസീസ് ഇന്ത്യയുടെ സ്‌കോറിനേക്കാള്‍ 316 റണ്‍സിന് പിന്നില്‍ നില്‍ക്കവേയാണ് കളി അവസാനിച്ചത്. 30 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988-ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സിഡ്നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ചരിത്രമെഴുതി 'വീര' വിരാടും സംഘവും