ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെയായിരുന്നു ഹര്‍മ്മന്‍പ്രീതും സംഘവും സെമിയിലെത്തിയത്. അതും ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 34 റണ്‍സിനായിരുന്നു ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ന്യൂസിലാന്‍ഡിന് 160 റണ്‍സിലെത്താനെ കഴിഞ്ഞിരുന്നുള്ളു.
വനിതാ ടി 20 ലോകകപ്പ്: സെമി ഫൈനല്‍ ലൈനപ്പായി; ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ
രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്താനെ നേരിട്ട ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക് പട 133 റണ്‍സെടുത്തപ്പോള്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ ലക്ഷ്യം മറികടന്നത്. മൂന്നാം മത്സരത്തില്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്ണാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡുകാര്‍ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. മത്സരം ഇന്ത്യ സ്വന്തമാക്കിയത് 52 റണ്‍സിന്.
advertisement
ഖലീലിന് മുന്നില്‍ പതറി; രണ്ടാം ടി20യില്‍ ഓസീസിന് ബാറ്റിങ്ങ് തകര്‍ച്ച
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസീസുമായി ഏറ്റുമുട്ടിയ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസ് സംഘത്തിന് നേടാന്‍ കഴിഞ്ഞത് വെറും 119 റണ്‍സും. ഇന്ന് പുലര്‍ച്ചെ നടന്ന സെമിഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ സംഘത്തെ 112 റണ്ണില്‍ എറിഞ്ഞിട്ട ഇംഗ്ലീഷുകാര്‍ 17 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു.
