ഖലീലിന് മുന്നില്‍ പതറി; രണ്ടാം ടി20യില്‍ ഓസീസിന് ബാറ്റിങ്ങ് തകര്‍ച്ച
Last Updated:
മെല്‍ബണ്‍: ഓസീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ പിടിമുറുക്കുന്നു. പേസര്‍ ഖലീല്‍ അഹമ്മദ് മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ 62 റണ്ണെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 13 ഓവറില്‍ 76 ന് ആറ് എന്ന നിലയിലാണ് ഓസീസ്.
യുവതാരം ഖലീല്‍ അഹമ്മദാണ് കങ്കാരുക്കളുടെ രണ്ട് മുൻനിര വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. പിന്നാലെ ഖലീല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങ് പിഴവുകള്‍ ഒരുഘട്ടത്തില്‍ ഓസീസിന് ആശ്വാസമായിരുന്നു. ഭുവനേശ്വറിന്റെ രണ്ടാം ഓവറില്‍ ഡി ആര്‍സി ഷോര്‍ട്ടിനെ ഋഷഭ് പന്തും ക്രിസ് ലിന്നിനെ ജസ്പ്രീത് ബൂംറയും വിട്ട് കളയുകയായിരുന്നു.
advertisement
എന്നാല്‍ ഡി ആര്‍സി, ലിന്‍, എന്നിവരെ ഖലീല്‍ വീഴ്ത്തിയതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. കഴിഞ്ഞ മത്സരത്തിലെ ഓസീസ് ഹീറോ മാക്‌സ്‌വെല്ലിനെ ക്രൂണാല്‍ പാണ്ഡ്യയാണ് വീഴ്ത്തിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2018 2:26 PM IST










