ഗയാന: വനിതാ ടി 20 ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി. എ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളികള്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടാണ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ചാംപ്യന്മാരായതോടെയാണ് വീണ്ടും ഇന്ത്യാ- ഇംഗ്ലണ്ട് പോരാട്ടത്തിന് കളമൊരുങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനല്‍ .
ആദ്യ സെമിയില്‍ ആതിഥേയരും നിലവിലെ ചാംപ്യന്മാരുമായ വിന്‍ഡീസ് ഓസ്ട്രേലിയയെ നേരിടും. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ കിരീടത്തിന് അടുത്തെത്തിയ ഇന്ത്യയെ അവസാന നിമിഷം ഇംഗ്ലണ്ട് വീഴ്ത്തുകയായിരുന്നു. ഒമ്പത് റണ്ണിനായിരുന്നു അന്ന് ഇംഗ്ലണ്ട് ജയിച്ചത്.
ട്വന്റി-20 വനിതാ ലോകകപ്പില്‍ രണ്ടുതവണ സെമിയിലെത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ഹര്‍മന്‍പ്രീതിനും സംഘത്തിനും ഈ റെക്കോര്‍ഡ് മറികടക്കാന്‍ കഴിയും. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Womens World T20, Indian cricket team, Sports, Sports news, Women cricket team