റണ്‍ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയം 2007 ല്‍ ബര്‍മുഡയ്‌ക്കെതിരെ നേടി 257 റണ്‍സിന്റെ ജയമാണ്. രണ്ടാമത്തേത് 2008 ല്‍ ഹോങ്കോങ്ങിനെതിരെ നേടി 256 റണ്‍സിന്റേതും. വിന്‍ഡീസിന്റെ ഏറ്റവും വലിയ തോല്‍ലി 2015 ല്‍ ദക്ഷിണാഫ്രിക്കയോട് നേരിട്ട 257 റണ്ണിന്റെ പരാജയമാണ്. രണ്ടാമത്തേത് ഇന്നത്തെ മത്സരത്തില്‍ ഏറ്റുവാങ്ങിയതും.
'ആധികാരികം'; വിന്‍ഡീസ് രോഹിതിനോട് 9 റണ്‍സിന് തോറ്റു; ഇന്ത്യയോട് 224 റണ്‍സിനും
ഇന്ത്യക്കായി ബൗളര്‍മാരും ഫീല്‍ഡര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ വിന്‍ഡീസ് 100 കടക്കില്ലെന്ന് വരെ തോന്നിച്ചു. യുവതാരം ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍. ഭൂവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീഴ്ത്തി. രണ്ട് വിന്‍ഡീസ് താരങ്ങള്‍ റണ്ണൗട്ട് ആവുകയായിരുന്നു. കുല്‍ദീപ് യാദവും വിരാട് കോഹ്‌ലിയുമാണ് റണ്ണൗട്ടുകള്‍ നേടിയത്.
advertisement
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ വിറപ്പിച്ച വിന്‍ഡീസിന് ഇന്നത്തെ മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അവസാന നിമിഷം ആഞ്ഞടിച്ച ഹോള്‍ഡറാണ് വിന്‍ഡീസിന്റെ പരാജയഭാരം കുറച്ചത്. വിന്‍ഡീസ് നായകന്‍ 54 റണ്‍സാണെടുത്തത്. ഹോള്‍ഡറിനൊഴികെ മറ്റൊരാള്‍ക്കും 20 കടക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ രോഹിത്തിന്റെയും റായിഡുവിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കുറിച്ചത്.
'അനങ്ങിയാ തീര്‍ന്ന്'; മത്സരിച്ച് റണ്ണൗട്ടാക്കി വിരാടും യാദവും; ചിരിയടക്കാനാകാതെ ധോണിയും സംഘവും
137 പന്തുകളില്‍ നിന്ന് 162 റണ്‍സാണ് രോഹിത് നേടിയത്. നാല് സിക്‌സും 20 ബൗണ്ടറിയും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്. അമ്പാട്ടി റായിഡു 81 പന്തുകളില്‍ നിന്ന് 100 റണ്‍സും നേടി.