'അനങ്ങിയാ തീര്‍ന്ന്'; മത്സരിച്ച് റണ്ണൗട്ടാക്കി വിരാടും യാദവും; ചിരിയടക്കാനാകാതെ ധോണിയും സംഘവും
Last Updated:
മുംബൈ: രോഹിതിന്റെയും റായഡുവിന്റെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബാറ്റെടുത്ത വിന്‍ഡീസ് ലക്ഷ്യത്തിലേക്ക് എത്തി നോല്‍ക്കാന്‍ കഴിയാതെ പതറുകയാണ്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. പരമ്പരയിലാദ്യമായി നായകന്‍ വിരാട് കോഹ്‌ലി പെട്ടെന്ന് പുറത്തായ മത്സരത്തില്‍ മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുകയായിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 20 ഓവറില്‍ 79 ന് 7 എന്ന നിലയിലാണ്. നായകന്‍ ജേസണ്‍ ഹോള്‍ഡറും ആഴ്‌ലി നഴ്‌സുമാണ് ക്രീസില്‍. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനവും ഫീല്‍ഡിങ്ങ് മികവുമാണ് വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട് സൂപ്പര്‍ റണ്ണൗട്ടുകളാണ് കുല്‍ദീപ് യാദവും വിരാട് കോഹ്‌ലിയും നേടിയത്.
advertisement
അടുത്തടുത്ത ഓവറുകളിലായിരുന്നു ഇരുവരുടെയും പ്രകടനം. വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ അഞ്ചാമത്തെ ഓവറിലാണ് മികച്ച ഫോമില്‍ കളിക്കുന്ന ഷായി ഹോപ്പിനെ കുല്‍ദീപ് പുറത്താക്കുന്നത്. സിംഗിളെടുക്കാന്‍ ഓടിയ കുല്‍ദീപിനെ നേരിട്ടുള്ള ഏറില്‍ യാദവ് പുറത്താക്കുകയായിരുന്നു.
Kuldeep+Virat, Who's run-out was better? https://t.co/Pu7RTgeIUM
— Lijin Kadukkaram (@KadukkaramLijin) October 29, 2018
തൊട്ടു പിന്നാലെ ആറാം ഓവറിലാണ് കീറണ്‍ പവലിനെ വിരാട് കോഹ്‌ലി പുറത്താക്കുന്നത്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന പവല്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പന്ത് കൈക്കലാക്കിയ കോഹ്‌ലി ഡൈവിങ്ങിലൂടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2018 7:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അനങ്ങിയാ തീര്‍ന്ന്'; മത്സരിച്ച് റണ്ണൗട്ടാക്കി വിരാടും യാദവും; ചിരിയടക്കാനാകാതെ ധോണിയും സംഘവും