മുംബൈ: രോഹിത് ശര്‍മ കുറിച്ച വ്യക്തിഗത സ്കോര്‍ മറികടക്കാന്‍ കഴിയാതെ വിന്‍ഡീസ് നാലം ഏകദിനത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 153 റണ്ണിന് പുറത്താവുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ നായകന് ജേസണ്‍ ഹോള്‍ഡറിന് മാത്രമാണ് 20 കടക്കാന്‍ കഴിഞ്ഞത്.
ഇന്ത്യക്കായി ബൗളര്‍മാരും ഫീല്‍ഡര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ വിന്‍ഡീസ് 100 കടക്കില്ലെന്ന് വരെ തോന്നിച്ചു. യുവതാരം ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍. ഭൂവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീഴ്ത്തി. രണ്ട് വിന്‍ഡീസ് താരങ്ങള്‍ റണ്ണൗട്ട് ആവുകയായിരുന്നു. കുല്‍ദീപ് യാദവും വിരാട് കോഹ്ലിയുമാണ് റണ്ണൗട്ടുകള്‍ നേടിയത്.
'അനങ്ങിയാ തീര്‍ന്ന്'; മത്സരിച്ച് റണ്ണൗട്ടാക്കി വിരാടും യാദവും; ചിരിയടക്കാനാകാതെ ധോണിയും സംഘവുംകഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ വിറപ്പിച്ച വിന്‍ഡീസിന് ഇന്നത്തെ മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അവസാന നിമിഷം ആഞ്ഞടിച്ച ഹോള്‍ഡറാണ് വിന്‍ഡീസിന്റെ പരാജയഭാരം കുറച്ചത്. വിന്‍ഡീസ് നായകന് 54 റണ്‍സാണെടുത്തത്. നേരത്തെ രോഹിത്തിന്റെയും റായിഡുവിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ കുറിച്ചത്. പരമ്പരയിലാദ്യമായി നായകന് വിരാട് കോഹ്ലി പെട്ടെന്ന് പുറത്തായ മത്സരത്തില്‍ മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുകയായിരുന്നു.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മത്സരത്തിലാദ്യമായി ഇന്ത്യക്ക് മികച്ച തുടക്കമാണ് മത്സരത്തില്‍ നല്‍കിയത്. ഓപ്പണിങ്ങ് സഖ്യം 71 റണ്‍സെടുത്താണ് പിരിഞ്ഞത്. 40 പന്തുകളില്‍ 38 റണ്‍സ് നേടിയ ധവാന് പുറത്തായെങ്കിലും രോഹിത് ശര്‍മ ഒരിക്കല്‍കൂടി സെഞ്ച്വറി പ്രകടനം പുറത്തെടുക്കുകയായിരുന്നു.
സച്ചിനെയും വിരാടിനെയും മറികടന്ന് ഹിറ്റ്മാന്; മത്സരത്തില്‍ സ്വന്തമാക്കിയത് ഈ റെക്കോര്‍ഡുകള്‍137 പന്തുകളില്‍ നിന്ന് 162 റണ്‍സാണ് രോഹിത് നേടിയത്. നാല് സിക്സും 20 ബൗണ്ടറിയും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്സ്. കോഹ്ലി 17 പന്തുകളില്‍ 16 റണ്‍സുമായി പുറത്തായെങ്കിലും പിന്നാലെയെത്തിയ അമ്പാട്ടി റായിഡു 81 പന്തുകളില്‍ നിന്ന് 100 റണ്‍സെടുക്കുകയായിരുന്നു. നാല് സിക്സും എട്ട് ബൗണ്ടറിയുമാണ് റായിഡു നേടിയത്.
സീനിയര്‍ താരം എംഎസ് ധോണി 15 പന്തുകളില്‍ നിന്ന് 23 റണ്‍സുമായി പുറത്തായി. സീനിയര്‍ താരം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒത്തുചേര്‍ന്ന കേദാര്‍ ജാദവും 7 പന്തില്‍ 16 രവീന്ദ്ര ജഡേജയും 4 പന്തില്‍ 7 ഇന്ത്യയെ 350 കടത്തുകയായിരുന്നു. വിന്‍ഡീസിനായ് കെമര്‍ റോച്ച് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നഴ്സും കീമോ പോളും ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.