സീണിലാദ്യമായാണ് ഐപിഎല്‍ വിശാഖപട്ടണത്തേക്ക് എത്തുന്നത്. ആദ്യ ക്വാളിഫയറിലെത്തിയ മുംബൈക്കും ചെന്നൈക്കുമുള്ള അത്ര തന്നെ പോയിന്റുണ്ടെങ്കിലും റണ്‍ റേറ്റിലെ കുറവാണ് ഡല്‍ഹിയെ എലിമിനേറ്ററിലേക്ക് പിന്തള്ളിയത്. 2012ന് ശേഷം അവരുടെ ആദ്യ പ്ലേ ഓഫിനത്തുമ്പോള്‍ മികച്ച ഫോമിലാണ് ഡല്‍ഹി ക്യാപ്പിറ്റന്‍സ്.
അവസാനം കളിച്ച ഏഴില്‍ അഞ്ചും ജയിച്ചാണ് ഡല്‍ഹിയുടെ വരവ്. ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നീ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് ക്യാപിറ്റല്‍സിന്റെ കരുത്ത്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന റബാഡയുടെ അഭാവം ബൗളിംഗിനെ ബാധിക്കുമെങ്കിലും ഇഷാന്തും ബോള്‍ട്ടും ചേര്‍ന്ന് ആ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണവര്‍. ഇതിന് മുമ്പ് ഐപിഎല്ലില്‍ നാല് പ്ലേ ഓഫ് മത്സരം കളിച്ചിട്ടുള്ള ഡല്‍ഹിക്ക് പക്ഷെ ഒന്നില്‍ പോലും ജയിക്കാനായിട്ടില്ല.
advertisement
12 പോയിന്റ് മാത്രമുണ്ടായിട്ടുണ്ടും പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാണ് സൈണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. ഭുവനേശ്വര്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, തുടങ്ങിയ ബൗളിംഗ് നിരയാണ് ഹൈദരാബാദിന്റെ ശക്തി. മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് ഇന്നും അവസരം കിട്ടിയേക്കും. എന്നാല്‍ വാര്‍ണര്‍ മടങ്ങിയതോടെ ടീമിന്റെ ബാറ്റിങ്ങ് അത്ര കരുത്തുള്ളതല്ല,
എന്നാല്‍ ബൗളര്‍മാരെ തുണക്കുന്ന പിച്ചാണ് വിശാഖപട്ടണത്തേത് എന്നത് സണ്‍ റൈസേഴ്‌സിന് പ്രതീക്ഷയാണ്. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തിലെ ഹൈദരാബാദ് ജയിച്ചിട്ടുള്ളൂ. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ അഞ്ചിനെതിരെ 9 ജയവുമായി ഹൈദരാബാദിന് മേല്‍ക്കൈയുണ്ട്.