'തൊണ്ണൂറ് മിനിറ്റ് തൊണ്ട പൊട്ടി പാടിയാല്‍ കളത്തിലവര്‍ ഏത് കൊമ്പനെയും മെരുക്കും' ലിവര്‍പൂളിന്റെ വിജയത്തെക്കുറിച്ച് സികെ വിനീത്

Last Updated:
'തകര്‍ന്നു കിടക്കുന്നവനെ ചവിട്ടാതെ, പ്രതീക്ഷയോടെ കൈ ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയ ആ ആരാധകരുണ്ടല്ലോ അവരു കൂടെയാണ് ഇന്ന് ജയിച്ചത്, ഇനി ജയിക്കേണ്ടത്.' ആന്‍ഫീല്‍ഡിലെ ആരാധകര്‍ ലിവര്‍പൂളിന് നല്‍കിയ പിന്തുണയെക്കുറിച്ച് സികെ വിനീത് പറയുന്നു.
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
'പാട്ടും പാടി ജയിക്കുക എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. മൂന്ന് ഗോളിന് പിന്നില്‍ നിന്നൊരു ടീമാണ്. എതിരാളികള്‍ സാക്ഷാല്‍ ലയണല്‍ മെസിയുടെ ബാര്‍സലോണയാണ്.
advertisement
പക്ഷെ ലിവര്‍പൂള്‍ ആരാധകര്‍ തെല്ലും ഭയപ്പെട്ടിരുന്നില്ല.
Battle of Istanbul ല്‍ പ്രതാപികളായ എസി മിലാനെ കീഴടക്കിയവര്‍ക്കുണ്ടോ ബാഴ്സയെ പേടി, അതും ലിവര്‍ ആരാധകര്‍ പരിപാവനമായി കാണുന്ന ആന്‍ഫീല്‍ഡില്‍.
പാട്ടും പാടി തന്നെ ജയിച്ചു.
ചെമ്പടയുടെ You will never walk alone ആന്‍ഫീല്‍ഡിലാകെ ഇരമ്പം കൊണ്ടു.
ലിവര്‍പൂള്‍ ഊറ്റം കൊള്ളുകയും ബാര്‍സ വിറ കൊള്ളുകയും സ്വാഭാവികം.
സലാ, ഫിര്‍മിഞ്ഞോ...
നക്ഷത്രങ്ങള്‍ ഇല്ലാതെയാണ് ക്‌ളോപ് സ്വപ്നങ്ങള്‍ നെയ്തത്.
വാന്‍ ഡൈകും അലിസനും ഒറിജിയും വൈനാല്‍ഡവും അലക്സാണ്ടര്‍ അര്‍നോള്‍ഡ്മെല്ലാം എന്ത് മനോഹമായാണ് ആ സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ത്തത്..
advertisement
മൂന്ന് ഗോളിന് തോറ്റ് വന്ന ഒരു ടീമില്‍ എത്ര മാത്രം വിശ്വാസം ആരാധകര്‍ക്ക് ഉണ്ടാകും.
പക്ഷെ യഥാര്‍ത്ഥ ആരാധകര്‍ക്ക് മൂന്നല്ല, മുപ്പതു ഗോളിലും തന്റെ ടീമിലും താരങ്ങളിലും പ്രതീക്ഷ വെക്കാനാകും. തൊണ്ണൂറ് മിനിറ്റ് തൊണ്ട പൊട്ടി പാടിയാല്‍ കളത്തിലവര്‍ ഏത് കൊമ്പനെയും മെരുക്കും.
ലിവര്പൂളിന്റെത് ഏറ്റവും നല്ല തിരിച്ചു വരവ് എന്നതിനൊപ്പം തന്നെ, തകര്‍ന്നു കിടക്കുന്നവനെ ചവിട്ടാതെ, പ്രതീക്ഷയോടെ കൈ ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയ ആ ആരാധകരുണ്ടല്ലോ അവരു കൂടെയാണ് ഇന്ന് ജയിച്ചത്, ഇനി ജയിക്കേണ്ടത്.
advertisement
അമ്പലം ന്യുകാമ്പുകാരുടേതല്ല, തിടമ്പെടുത്തിട്ടുണെങ്കി ഉത്സവം നടത്താനും ഞങ്ങള്‍ ആന്‍ഫീല്‍ഡുകാര്‍ക്കറിയാം.
ജോഗോ ബൊനിറ്റോ
അഥവാ ബ്യൂട്ടിഫുള്‍ ഫുട്‌ബോള്‍.
അതിലെ ഏറ്റവും മനോഹമായ ഒരധ്യായം തന്നെയാവും ഇത്..'
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തൊണ്ണൂറ് മിനിറ്റ് തൊണ്ട പൊട്ടി പാടിയാല്‍ കളത്തിലവര്‍ ഏത് കൊമ്പനെയും മെരുക്കും' ലിവര്‍പൂളിന്റെ വിജയത്തെക്കുറിച്ച് സികെ വിനീത്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement