ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റണ്‍സാണ് നേടിയത്. സ്കോര്‍ ബോര്‍ഡില്‍ ആദ്യ 12 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് ബാഗ്ലൂരിന് നഷ്ടമായത്. വിരാട് കോഹ്ലി ഡക്കായി പുറത്തായെങ്കിലും ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും മികച്ച ഫോം തുടർന്നു. ഡുപ്ലെസിസും 62 റൺസും മാക്സ് വെൽ 77 റൺസും നേടി. ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മുഹമ്മദ് സിറാജ് ബട്‌ലറുടെ വിക്കറ്റ് പിഴുതു. അപ്പോൾ ഒരു റണ്‍സ് മാത്രമായിരുന്നു സ്കോർബോർഡിൽ. എന്നാൽ യശ്വസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ചേർന്ന് രാജസ്ഥാനെ കരകയറ്റി. പടിക്കല്‍ 34 പന്തുകളില്‍ നിന്ന് 52 റണ്‍സും ജയ്സ്വാള്‍ 37 പന്തുകളില്‍ നിന്ന് 47 റണ്‍സും നേടി പുറത്തായി. പിന്നീട് എത്തിയ സഞ്ജു സാംസണ്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയെങ്കിലും 22 റണ്‍സ് നേടി പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി.
advertisement
Also Read- രാജസ്ഥാനെതിരെ ഗോൾഡൻ ഡക്ക്; ഏപ്രിൽ 23 കോഹ്ലിയുടെ മോശം ദിവസമോ?
ആവേശം അവസാന ഓവർ വരെ എത്തിച്ച് ഹർഷൽ പട്ടേലിനെതിരെ തുടർ ബൌണ്ടറികൾ നേടി അശ്വിൻ പ്രതീക്ഷ കാത്തു. എന്നാൽ നാലാം പന്തിൽ അശ്വിൻ പുറത്തായതോടെ ബാംഗ്ലൂർ ജയം ഉറപ്പിക്കുകയായിരുന്നു.