ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിന് മികച്ച തുടക്കമല്ലായിരുന്നു. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ടീമിനെ നയിക്കുന്ന സൂപ്പർ താരം വിരാട് കോഹ്ലി പുറത്തായി .ട്രെൻഡ് ബോൾട്ട് കോലിയെ എൽബിഡബ്യൂവിൽ കുടുക്കുകയായിരുന്നു.
2/ 6
എന്നാൽ കോഹ്ലിയുടെ ഗോൾഡൻ ഡക്കിൽ സമൂഹമാധ്യമങ്ങളിൽ മറ്റൊരു ചർച്ചയാണ് നടക്കുന്നത്. ഏപ്രിൽ 23 എന്ന ദിവസം എപ്പോഴും നിർഭാഗ്യമാണെന്നാണ് ആരാധകർ പറയുന്നത്. ഇത് മൂന്നാം വട്ടമാണ് കോഹ്ലി ഏപ്രില്‍ 23ന് സംപൂജ്യനായി മടങ്ങുന്നത്.
3/ 6
ആദ്യം സംഭവിച്ചത് 2017ൽ കെകെആറിന് എതിരെയാണ്. അന്ന് നഥാൻ കോൾട്ടൻനൈലിന് മുന്നിൽ കോഹ്ലി കീഴടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 23ന് വീണ്ടും അത് തന്നെ സംഭവിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മാർക്കോ യാൻസനായിരുന്നു അത്തവണ കോഹ്ലിയുടെ വിക്കറ്റ്.
4/ 6
ഇത്തവണ രാജസ്ഥാന്റെ ട്രെൻഡ് ബോൾട്ടിന് കോലി പുറത്താക്കാനുള്ള അവസരം ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ കോഹ്ലി എൽബിഡബ്ല്യുവിൽ കുടുങ്ങി പുറത്തായി.
5/ 6
എന്നാൽ ക്യാപ്റ്റന്റെ പുറത്താകൽ ടീം ടോട്ടലിനെ തളർത്തിയില്ല. ഫാഫ് ഡുപ്ലസിയും ഗ്ലെൻ മാക്സ്‍വെല്ലും ഒന്നിച്ചതോടെ മിന്നുന്ന പ്രകടനം ടീം പുറത്തെടുക്കുകയും ചെയ്തു. ഇരുവരും തകര്‍ത്തടിച്ചതോടെ രാജസ്ഥാൻ റോയൽസിനെതിരെ 190 റൺസ് വിജയ ലക്ഷ്യമുയർത്തി.
6/ 6
20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. ഡുപ്ലെസിയും മാക്‌സ്വെല്ലും അർധ സെഞ്ചറി നേടി. മാക്സ്‍വെൽ 44 പന്തിൽ 77 റൺസും ഫാഫ് ഡുപ്ലെസി 39 പന്തിൽ 62 റൺസും നേടി പുറത്തായി.