TRENDING:

IPL 2023 | ആദ്യ ആഴ്ച തന്നെ ജിയോ സിനിമയെ സമീപിച്ചത് 23 സ്പോൺസൺമാർ; റെക്കോർഡ് നേട്ടം

Last Updated:

ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്ത പരസ്യദാതാക്കളുടെയും സ്പോൺസർമാരുടെയും എണ്ണം ഇന്ത്യയിലെ ഇതുവരെയുള്ള ഡിജിറ്റൽ സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നമ്പറാണെന്നും റിപ്പോർട്ടുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷത്തെ ഐപിഎല്ലിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശികളായ ജിയോ സിനിമയ്ക്ക് ഇതിനകം ലഭിച്ചത് 23 സ്പോൺസർമാരെയെന്ന് റിപ്പോർട്ട്. ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്ത പരസ്യദാതാക്കളുടെയും സ്പോൺസർമാരുടെയും എണ്ണം ഇന്ത്യയിലെ ഇതുവരെയുള്ള ഡിജിറ്റൽ സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നമ്പറാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement

ജിയോമാർട്ട്, ഫോൺ പേ, ടിയാ​ഗോ ഇവി, അപ്പി ഫിസ്, ഇടി മണി, കാസ്ട്രോൾ, ടിവിഎസ്, ബിം​ഗോ, സ്റ്റിങ്ങ്, അജിയോ, ഹെയർ, റുപേ, ലൂയിസ് ഫിലിപ്പ് ജീൻസ്, ആമസോൺ, റാപ്പിഡോ, അൾട്രാ ടെക് സിമന്റ്, പ്യൂമ, കമല പസന്ദ്, കിംഗ്ഫിഷർ പവർ സോഡ, ജിൻഡാൽ പാന്തർ ടിഎംടി റീബാർ, ഇൻഡീഡ് എന്നിവയാണ് ഇത്തവണത്തെ ഐപിഎല്ലിനോട് അനുബന്ധിച്ച് ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്തിരിക്കുന്ന പ്രമുഖ ബ്രാൻഡുകൾ.

Also Read- IPL 2023 | അവസാന പന്തിൽ ഡൽഹിയെ വീഴ്ത്തി; മുംബൈയ്ക്ക് ആറുവിക്കറ്റ് ജയം

advertisement

“ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്‌ത പരസ്യദാതാക്കളുടെ എണ്ണം പുതിയ റെക്കോർഡാണ്. ഈ മേഖലയിൽ നിന്നുള്ള വരുമാനവും കൂടുതലാണ്. രണ്ടിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭോജ്‌പുരി, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള ലാം​ഗ്വേജ് ഫീഡുകൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മൾട്ടി-ക്യാം, 4K, ഹൈപ്പ് മോഡ് തുടങ്ങിയ ഫീച്ചറുകൾ ഞങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ, പരസ്യ ദാതാക്കളുടെ എണ്ണം ഇനിയും വളരുമെന്നാണ് പ്രതീക്ഷ. ഓരോ മത്സരത്തിനും ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന ശരാശരി സമയം ഈ വാരാന്ത്യത്തിൽ 57 മിനിറ്റായിരുന്നു. ജിയോ സിനിമയിലേക്ക് നിരവധി കാഴ്ചക്കാർ ആകർഷിക്കപ്പെട്ടു. കഴിഞ്ഞ സീസണിലെ ആദ്യ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 60 ശതമാനത്തിലധികം വർധിക്കുകയും ആദ്യ ആഴ്ചയിൽ ഈ വളർച്ച അതേപടി തുടരുകയും ചെയ്തു”, കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

advertisement

“ഞങ്ങളുടെ സ്പോൺസർമാർക്കും പരസ്യദാതാക്കൾക്കും ജിയോ സിനിമയിലെ നിക്ഷേപത്തിൽ നിന്നും വരുമാനം നേടാനാകുമെന്ന ഉറപ്പുണ്ട്. ശരിയായ സ്ഥലത്താണ് അവർ എത്തിച്ചേർന്നിരിക്കുന്നത് എന്ന ഉത്തമ ബോധ്യവും ഉണ്ട്”, വയാകോം 18 – സ്പോർട്സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു. “ടിവി പരസ്യങ്ങളേക്കാൾ കൂടുതൽ കൃത്യതയും ഫലപ്രാപ്തിയും ​ഗുണമേൻമയും എല്ലാ ബ്രാൻഡുകൾക്കും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതിനാൽ കൂടുതൽ പരസ്യദാതാക്കൾ അവരുടെ ശ്രദ്ധയും ബജറ്റും ഡിജിറ്റലിലേക്ക് മാറ്റുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read- വിജയാഹ്ലാദത്തില്‍ ഹെല്‍മറ്റ് ഊരിയെറിഞ്ഞു; ലക്നൗ താരം ആവേശ് ഖാന്‍റെ അമിതാവേശത്തിന് താക്കീത്

advertisement

ഈ സീസണിന്റെ ആദ്യ വാരാന്ത്യത്തിൽ ജിയോസിനിമക്കു ലഭിച്ചത് 147 കോടി വീഡിയോ വ്യൂസ് എന്ന റെക്കോർഡ് നേട്ടമാണ്. എം‌എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎല്ലിലെ ഓപ്പണിംഗ് പോരാട്ടം കണ്ടത് 1.6 കോടി കാഴ്ചക്കാരാണ്. ഇതു കൂടാതെ, ജിയോസിനിമയിൽ 2.5 കോടിയിലധികം പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് എന്ന റെക്കോർഡും ജിയോ സിനിമയ്ക്കു സ്വന്തം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2023 | ആദ്യ ആഴ്ച തന്നെ ജിയോ സിനിമയെ സമീപിച്ചത് 23 സ്പോൺസൺമാർ; റെക്കോർഡ് നേട്ടം
Open in App
Home
Video
Impact Shorts
Web Stories