ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ വിജയാഹ്ലാദത്തില്‍ ഹെല്‍മെറ്റ് ഊരി വലിച്ചെറിഞ്ഞ ലക്നൗ സൂപ്പര്‍ ജയിന്‍റ്സ് താരം ആവേശ് ഖാനെതിരെ നടപടി. മത്സരത്തില്‍ അച്ചടക്ക ലംഘനം നടത്തിയ താരത്തെ ബിസിസിഐ താക്കീത് ചെയ്തു. മത്സരത്തിന്‍റെ അവസാന ഓവറിലെ അവസാന പന്തിലാണ് ലക്നൗ ബെംഗളൂരിനെ അട്ടിമറിച്ച് ജയം നേടിയത്.
അവസാന പന്ത് ബാറ്റില്‍ തട്ടിയില്ലെങ്കിലും റോയല്‍ ചലഞ്ചേഴ്സ് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്‍റെ പിഴവ് മുതലെടുത്ത് ആവേശ് ഖാന്‍ ഒരു റണ്‍ ഓടിയെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആവേശ് ഖാന്‍റെ അമിതാവേശം മൂലമുള്ള വിജയാഘോഷം.
അതേസമയം ആര്‍സിബി നായകന്‍ ഫാഫ് ഡ്യുപ്ലേസിക്ക് ഐപിഎല്‍ ഗവേണിങ് കൗൺസിൽ പിഴ ചുമത്തി. സ്ലോ ഓവർ റേറ്റിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ഡ്യുപ്ലേസി പിഴയൊടുക്കേണ്ടത്. കൃത്യസമയത്ത് ഓവറുകൾ തീർക്കാത്തതിനാണ് ഡ്യുപ്ലേസിക്കെതിരായ നടപടിക്ക് കാരണം.
ആദ്യം ബാറ്റു ചെയ്ത റോയൽ ചാലഞ്ചേഴ്സ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ലക്നൗ സൂപ്പർ ജയന്റ്സ് 9 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2023, Lucknow Super Giants, Royal Challengers Bangalore