TRENDING:

IPL 2024 | ഗുജറാത്ത് ടൈറ്റന്‍സിനെ തളച്ച് പഞ്ചാബ് കിംഗ്സ്; ജയം മൂന്ന് വിക്കറ്റിന്

Last Updated:

അവസാന ഓവറിൽ കളി ജയിച്ച് പഞ്ചാബ് കിംഗ്സ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎൽ 17–ാം സീസണിൽ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് പഞ്ചാബ് കിംഗ്സ്. 200 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബ് ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ജയം നേടി. ആറാമനായി ക്രീസിലെത്തി 29 പന്തില്‍ പുറത്താകാതെ പഞ്ചാബിന്റെ ശശാങ്ക് സിംഗ് 61 റണ്‍സ് നേടി. എട്ടാമനായിറങ്ങിയ ഇംപാക്ട് പ്ലെയർ അഷുതേഷ് ശർമ്മ 17 പന്തില്‍ 31 നേടിയതും നിർണായകമായി.
advertisement

Also read-GT vs PBKS, IPL 2024: ഗില്‍ 48 പന്തിൽ 89; പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് അയയ്ക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ (48 പന്തിൽ 89), കെയ്ൻ വില്യംസൺ (22 പന്തിൽ 26), സായ് സുദർശൻ (9 പന്തിൽ 33), രാഹുൽ തെവാത്തിയ (8 പന്തിൽ 23) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ പോരാട്ടം അവസാന ഓവർ വരെ നീളുകയായിരുന്നു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 199. പഞ്ചാബ് 19.5 ഓവറിൽ 7ന് 200.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 | ഗുജറാത്ത് ടൈറ്റന്‍സിനെ തളച്ച് പഞ്ചാബ് കിംഗ്സ്; ജയം മൂന്ന് വിക്കറ്റിന്
Open in App
Home
Video
Impact Shorts
Web Stories