- ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table
- ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule
- ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap
- ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap
- മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024
advertisement
ഒമ്പതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്. 23ന് രണ്ടു മത്സരങ്ങൾ നടക്കും. ഉച്ചക്കുശേഷം 3.30ന് മൊഹാലിയിൽ പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസിനെയും രാത്രി 7.30ന് ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെയും നേരിടും.
24നാണ് മറ്റൊരു ത്രില്ലർ പോരാട്ടം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം രാത്രി 7.30ന് അഹമ്മദാബാദിൽ നടക്കും. മുംബൈ ഇന്ത്യൻസിലേക്ക് നായകനായി മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യ തന്‍റെ പഴയ ടീമിനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഡൽഹി ക്യാപിറ്റല്‍സ് അവരുടെ ആദ്യത്തെ രണ്ടു മത്സരങ്ങൾ വിശാഖപട്ടണത്ത് കളിക്കും. ഡൽഹിയിലെ വേദി മത്സരത്തിന് സജ്ജമാകാത്തതാണ് കളി മാറ്റാൻ കാരണം.
വനിത പ്രീമിയർ ലീഗിന്‍റെ രണ്ടാംഘട്ട മത്സരങ്ങൾ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മാർച്ച് 17ന് വനിത ലീഗ് പൂർത്തിയാങ്കുമെങ്കിലും പിച്ച് ഒരുക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് ഡൽഹിയുടെ ആദ്യത്തെ രണ്ടു മത്സരങ്ങൾ വിശാഖപട്ടണത്തേത്ത് മാറ്റിയത്.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 24ന് ആദ്യ മത്സരം കളിക്കും. ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സാണ് എതിരാളികൾ. ഏപ്രിൽ ഏഴുവരെയുള്ള മത്സരങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
മത്സരക്രമം ഇങ്ങനെ
ടീമുകൾ | തീയതി | സമയം | വേദി | |
1 | ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | മാർച്ച് 22 | 6:30 | ചെന്നൈ |
2 | പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് | മാർച്ച് 23 | 2:30 | മൊഹാലി |
3 | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് | മാർച്ച് 23 | 6:30 | കൊൽക്കത്ത |
4 | രാജസ്ഥാൻ റോയൽസ്– ലക്നൗ സൂപ്പർ ജയന്റ്സ് | മാർച്ച് 24 | 2:30 | ജയ്പൂർ |
5 | ഗുജറാത്ത് ടൈറ്റൻസ്– മുംബൈ ഇന്ത്യൻസ് | മാർച്ച് 24 | 6:30 | അഹമ്മദാബാദ് |
6 | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–പഞ്ചാബ് കിങ്സ് | മാർച്ച് 25 | 6:30 | ബെംഗളൂരു |
7 | ചെന്നൈ സൂപ്പർ കിങ്സ്–ഗുജറാത്ത് ടൈറ്റൻസ് | മാർച്ച് 26 | 6:30 | ചെന്നൈ |
8 | സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ് | മാർച്ച് 27 | 6:30 | ഹൈദരാബാദ് |
9 | രാജസ്ഥാൻ റോയൽസ്–ഡൽഹി ക്യാപിറ്റൽസ് | മാർച്ച് 28 | 6:30 | ജയ്പൂർ |
10 | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | മാർച്ച് 29 | 6:30 | ബെംഗളൂരു |
11 | ലക്നൗ സൂപ്പർ ജയന്റ്സ്– പഞ്ചാബ് കിങ്സ് | മാർച്ച് 30 | 6:30 | ലക്നൗ |
12 | ഗുജറാത്ത് ടൈറ്റൻസ്–സൺറൈസേഴ്സ് ഹൈദരാബാദ് | മാർച്ച് 31 | 2:30 | അഹമ്മദാബാദ് |
13 | ഡല്‍ഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ് | മാർച്ച് 31 | 6:30 | വിശാഖപട്ടണം |
14 | മുംബൈ ഇന്ത്യൻസ്– രാജസ്ഥാൻ റോയൽസ് | ഏപ്രിൽ 1 | 6:30 | മുംബൈ |
15 | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ലക്നൗ സൂപ്പർ ജയന്റ്സ് | ഏപ്രിൽ 2 | 6:30 | ബെംഗളൂരു |
16 | ഡല്‍ഹി ക്യാപിറ്റൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | ഏപ്രില്‍ 3 | 6:30 | വിശാഖപട്ടണം |
17 | ഗുജറാത്ത് ടൈറ്റൻസ്–പഞ്ചാബ് കിങ്സ് | ഏപ്രിൽ 4 | 6:30 | അഹമ്മദാബാദ് |
18 | സൺറൈസേഴ്സ് ഹൈദരാബാദ്–ചെന്നൈ സൂപ്പർ കിങ്സ് | ഏപ്രിൽ 5 | 6:30 | ഹൈദരാബാദ് |
19 | രാജസ്ഥാൻ റോയൽസ്–റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | ഏപ്രിൽ 6 | 6:30 | ജയ്പൂർ |
20 | മുംബൈ ഇന്ത്യൻസ്– ഡൽഹി ക്യാപിറ്റൽസ് | ഏപ്രിൽ 7 | 2:30 | മുംബൈ |
21 | ലക്നൗ സൂപ്പർ ജയന്റ്സ്– ഗുജറാത്ത് ടൈറ്റൻസ് | ഏപ്രിൽ 7 | 6:30 | ലക്നൗ |