TRENDING:

IPL Auction 2024 | ആദ്യദിനം നേട്ടമുണ്ടാക്കി ഓസ്ട്രേലിയൻ താരങ്ങൾ; മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും പൊന്നുംവിലയുള്ള താരങ്ങള്‍

Last Updated:

14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് ലേലത്തിലെടുത്ത ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലും നേട്ടമുണ്ടാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈം: 2024 സീസണ്‍ ഐപിഎൽ താര ലേലത്തിന്റെ ആദ്യദിനം നേട്ടമുണ്ടാക്കി ഓസ്ട്രേലിയൻ താരങ്ങൾ. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസുമാണ് താരലേലത്തിൽ റെക്കോർഡ് തുക സ്വന്തമാക്കിയത്. 56 താരങ്ങളാണ് ആദ്യ ദിനത്തിൽ ലേലത്തിൽ പോയത്.
advertisement

ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table

ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule

ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap

ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap

advertisement

മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024

24 കോടി 75 ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓസീസ് പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന സ്റ്റാർക്കിനായി മുംബൈയും ഡൽഹിയും ഗുജറാത്തും രംഗത്തെത്തിയിരുന്നു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ലേലത്തിൽ 20 കോടിയലധികം ആദ്യമായി സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന പാറ്റ് കമ്മിൻസ് 20 കോടി 50 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തിയത്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് ലേലത്തിലെടുത്ത ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലും നേട്ടമുണ്ടാക്കി.

advertisement

Also Read - IPL Auction 2024 | പാറ്റ് കമ്മിന്‍സ് അല്ല ഐപിഎല്ലിലെ വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്; 24.75 കോടിക്ക് കൊല്‍ക്കത്തയില്‍

11 കോടി 75 ലക്ഷം രൂപയ്ക്കാണ് ഇന്ത്യൻ താരം ഹർഷൽ പട്ടേൽ പഞ്ചാബ് കിംഗ്സിന്റെ ഭാഗമായത്. വെസ്റ്റ് ഇൻഡീസ് ബൗളർ അൽസാരി ജോസഫ് പതിനൊന്നര കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സിലെത്തി. ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡിനെ 6 കോടി 80 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലോകകപ്പിലെ താരോദയമായിരുന്ന ന്യുസീലൻഡിന്റെ രചിൻ രവീന്ദ്രയെ കേവലം ഒരു കോടി 80 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി.

advertisement

Also Read - IPL Auction 2024 | വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മന്‍ പവലിനെ 7.4 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ആളില്ല

4 കോടി രൂപയ്ക്ക് ഷാർദുൽ ഠാക്കൂറും ചെന്നൈയുടെ ഭാഗമായി. 7 കോടി 20 ലക്ഷം രൂപ പോക്കറ്റിലാക്കി ഡൽഹി ക്യാപ്പിറ്റൽസിലെത്തിയ കുമാർ കുശാഗ്രയാണ് നേട്ടമുണ്ടാക്കിയ ഒരു ഇന്ത്യൻ താരം. ഝാർഖണ്ഡിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്ററാണ് കുശാഗ്ര. ഇന്ത്യൻ താരം ഉമേഷ് യാദവ് 5 കോടി 80 ലക്ഷം രൂപയ്ക്ക് ഗുഡജറാത്ത് ടൈറ്റൻസിലെത്തി. യുവബൗളർ ശിവം മാവിക്ക് 6 കോടി 40ലക്ഷം രൂപയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് മുടക്കിയത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജെറാൾഡ് കോട്സീ 5 കോടി രൂപയ്ക്കും ലങ്കൻ പേസർ ദിൽഷൻ മധുശൻക 4 കോടി 60 ലക്ഷം രൂപയ്ക്കും മുംബൈയിലെത്തി.

advertisement

കേരളത്തിനായി കളിക്കുന്ന കർണാടക താരം ശ്രേയസ് ഗോപാൽ 20 ലക്ഷം രൂപയ്കക് മുംബൈയുടെ ഭാഗമായി. അതേസമയം ചില പ്രമുഖ താരങ്ങൾക്ക് കൈ കൊടുക്കാതെ ഐപിഎൽ ടീമുകൾ മാറി നിന്നതും ആദ്യ ദിനത്തില്‍ ശ്രദ്ധേയമായി.  സ്റ്റീവ് സ്മിത്ത്, ജോഷ് ഹെയ്സൽവുഡ്, ലോക്കി ഫെർഗൂസൻ, മനീഷ് പാണ്ഡേ, കരുൺ നായർ എന്നിവർ ആവശ്യക്കാരില്ലാതായി പോയവരിൽ ചിലർ മാത്രം.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2024 | ആദ്യദിനം നേട്ടമുണ്ടാക്കി ഓസ്ട്രേലിയൻ താരങ്ങൾ; മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും പൊന്നുംവിലയുള്ള താരങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories