IPL Auction 2024 | വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മന്‍ പവലിനെ 7.4 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ആളില്ല

Last Updated:

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

2024 സീസണിലേക്കുള്ള ഐപിഎല്‍ താരലേലം ദുബായില്‍ പുരോഗമിക്കുന്നു.ദുബായിലെ കൊക്ക കോള സ്റ്റേഡിയത്തിൽ വച്ചാണ് ലേലം  നടക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും മാറ്റുരക്കുന്ന ലേലത്തില്‍ കോടികള്‍ എറിഞ്ഞ് മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ടീമുകള്‍.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റർ റോവ്മൻ പവലിനെ പൊന്നുംവിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ വില്‍പ്പന. മധ്യനിര ബാറ്റര്‍, പേസ് ബോളര്‍ എന്നിങ്ങനെ ഉപയോഗിക്കാവുന്ന താരത്തെ 7 കോടി 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.  തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ പിൻവാങ്ങിയതോടെ  ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള  പവലിനെ രാജസ്ഥാന്‍ സ്വന്തം പാളയത്തിലെത്തിച്ചു.
advertisement
ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്ത‌ിനെ വാങ്ങാന്‍ ആളില്ലാതെ ആദ്യ.ഘട്ട ലേലത്തില്‍ അൺസോൾഡ് ആയി. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബോളർ റിലീ റൂസോയെയും ആരും വാങ്ങാന്‍ തയാറായില്ല. ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെയും ആരും വിളിച്ചെടുത്തില്ല.
advertisement
രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. നാലു കോടി രൂപയ്ക്കാണ് സിഎസ്കെ താരത്തെ വിളിച്ചെടുത്തത്. ഇന്ത്യൻ വംശജനായ ന്യൂസീലന്‍ഡിന്റെ യുവ ഓൾ റൗണ്ടർ രചിന്‍ രവീന്ദ്ര ചെന്നൈ സൂപ്പർ കിങ്സിലെത്തി. 1.8 കോടി രൂപയാണ് രചിനു ലഭിക്കുക. താരത്തിനായി ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മില്‍ ശക്തമായ മത്സരം നടന്നെങ്കിലും താരത്തെ നിലവിലെ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2024 | വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മന്‍ പവലിനെ 7.4 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ആളില്ല
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement