TRENDING:

IPL Auction 2025: മുഹമ്മദ് ഷമി 10 കോടി; ഡേവിഡ് മില്ലർ 7.5 കോടി; വാശിയേറിയ ഐ.പി.എല്‍ മെഗാ താരലേലം പുരോ​ഗമിക്കുന്നു

Last Updated:

2 കോടി രൂപയായിരുന്നു മുഹമ്മദ് ഷമിയുടെ അടിസ്ഥാന വില

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം ജിദ്ധയിൽ പുരോ​ഗമിക്കുകയാണ്. ലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിട്ടപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയിൽ ശ്രേയസ് അയ്യറിനെ പഞ്ചാബ് കിങ്സ് നേടിയെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഋഷഭ് പന്ത് ആ റെക്കോർഡ് തകർത്തു.
advertisement

27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സാണ് താരത്തെ ടീമിലെത്തിച്ചത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പ‍ഞ്ചാബ് സ്വന്തമാക്കിയത്.

സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് തുക കടന്ന് ശ്രേയസ് അയ്യർ സ്വന്തമാക്കിയ 26.75 കോടി രൂപയെന്ന റെക്കോർഡാണ് ഋഷഭ് പന്ത് മിനിറ്റുകൾക്കകം തകർത്തത്. അതേസമയം മുഹമ്മദ് ഷമിയെ പത്ത് കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

Also Read: IPL Auction 2025| ഐപിഎല്ലിൽ കേരളത്തിന് സർപ്രൈസായി വിഘ്നേഷ് മുംബൈയിൽ; സച്ചിൻ ഹൈദരാബാദിലും വിഷ്ണു പഞ്ചാബിലും കളിക്കും

advertisement

2 കോടി രൂപയായിരുന്നു മുഹമ്മദ് ഷമിയുടെ അടിസ്ഥാന വില. ഡേവിഡ് മില്ലറെ ലഖ്നൗ 7.5 കോടിക്ക് സ്വന്തമാക്കി. മുഹമ്മദ് സിറാജിനെ 12.25 കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി.

അർഷ്ദീപ് സിങ്  18 കോടി– പഞ്ചാബ് കിങ്സ്, കഗിസോ റബാഡ  10.75 കോടി– ഗുജറാത്ത് ടൈറ്റന്‍സ്,ശ്രേയസ് അയ്യര്‍  26.75 കോടി– പഞ്ചാബ് കിങ്സ്, റിഷഭ് പന്ത് 27 കോടി– ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്,ജോസ് ബട്ട്‌ലർ 15.75 കോടി– ഗുജറാത്ത് ടൈറ്റന്‍സ്,മിച്ചൽ സ്റ്റാർക്ക് 11.75 രൂപ– ഡൽഹി ക്യാപിറ്റൽസ്,മുഹമ്മദ് ഷാമി 10 കോടി– സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡേവിഡ് മില്ലര്‍7 .50 കോടി– ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്,കെഎല്‍ രാഹുല്‍1 4 കോടി– ഡല്‍ഹി ക്യാപിറ്റല്‍സ്,ലിയം ലിവിങ്സ്റ്റണ്‍8 .75 കോടി– ആര്‍സിബി,മുഹമ്മദ് സിറാജ് 12.25 കോടി– ഗുജറാത്ത് ടൈറ്റന്‍സ്, യുവ്വേന്ദ്ര ചഹല്‍1 8 കോടി– പഞ്ചാബ് കിങ്സ്.

advertisement

താരലേലത്തിനെത്തിയ ആദ്യതാരം ഇന്ത്യയുടെ ഇടംകയ്യൻ പേസർ ആയ അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് നിലനിർത്തി പഞ്ചാബ് കിങ്സ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമായിരുന്നു രം​ഗത്തെത്തിയത്.

15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് അർഷ്ദീപിനായി വിളിച്ചെങ്കിലും, പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗപ്പെടുത്തി 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നും നാളെയുമായാണ് താരലേലം നടക്കുന്നത്. 1254 താരങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് ഐപിഎല്ലിൽ അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2025: മുഹമ്മദ് ഷമി 10 കോടി; ഡേവിഡ് മില്ലർ 7.5 കോടി; വാശിയേറിയ ഐ.പി.എല്‍ മെഗാ താരലേലം പുരോ​ഗമിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories