IPL Auction 2025| ഐപിഎല്ലിൽ കേരളത്തിന് സർപ്രൈസായി വിഘ്നേഷ് മുംബൈയിൽ; സച്ചിൻ ഹൈദരാബാദിലും വിഷ്ണു പഞ്ചാബിലും കളിക്കും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഐപിഎൽ താര ലേലത്തിൽ പങ്കെടുത്ത 12 കേരള താരങ്ങളിൽനിന്ന് മൂന്നുപേരെ മാത്രമാണ് ടീമുകൾ സ്വന്തമാക്കിയത്
കേരളത്തിൽ നിന്നും ഐപിഎല്ലിലെ സർപ്രൈസ് എൻട്രിയായി മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ. 30 ലക്ഷം നൽകിയാണ് മലയാളിയായ ഈ ഓൾറൗണ്ടറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വിഷ്ണു വിനോദും സച്ചിൻ ബേബിയുമാണ് ഐപിഎൽ ടീമുകൾ വാങ്ങിയ മറ്റു രണ്ടു മലയാളി താരങ്ങൾ. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണു വിനോദിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനു വേണ്ടിയും വിഷ്ണു വിനോദ് ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി സെഞ്ചുറി നേടിയതാരമാണ് വിഷ്ണു വിനോദ്.
മറ്റൊരു മലയാളി താരമായ സച്ചിൻ ബേബിയെ 30 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയുടെ അടിസ്ഥാന വിലയും 30 ലക്ഷം തന്നെയായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൻറെ പ്രഥമ സീസണിൽ വിജയികളായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റയിരുന്നു 35 കാരനായ സച്ചിൻ ബേബി.
ഐപിഎൽ താര ലേലത്തിൽ 12 കേരള താരങ്ങളായിരുന്നു പങ്കെടുത്തത്. എന്നാൽ മൂന്നുപേരെ മാത്രമാണ് ടീമുകൾ സ്വന്തമാക്കിയത്. രോഹൻ എസ് കുന്നുമ്മലിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും ടീമുകൾ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവരെ ലേലത്തിൽ വിളിച്ചില്ല. അബ്ദുൽ ബാസിത്, സൽമാൻ നിസാർ എന്നിവരെയും ഒരു ടീമും ലേലത്തിൽ വിളിച്ചില്ല. തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യർ രണ്ടുവട്ടം ലേലത്തിൽ വന്നെങ്കിലും ഒരു ടീമും സ്വന്തമാക്കിയില്ല. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിന്റെ രണ്ടാം ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അടിസ്ഥാനവിലയായ രണ്ടുകോടി രൂപയ്ക്ക് സ്വന്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 26, 2024 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2025| ഐപിഎല്ലിൽ കേരളത്തിന് സർപ്രൈസായി വിഘ്നേഷ് മുംബൈയിൽ; സച്ചിൻ ഹൈദരാബാദിലും വിഷ്ണു പഞ്ചാബിലും കളിക്കും


