എട്ട് ടീമുകളിലായി പരമാവധി 70 താരങ്ങള്‍ക്കാകും ഇത്തവണ അവസരമൊരുങ്ങുക. ഇന്ത്യയുടെ രണ്ട് ലോകകപ്പിലെയും ഹീറോ യുവരാജ് സിങ്ങ് ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ ലേലത്തിനിറങ്ങുന്നത്. 9 മലയാളി താരങ്ങളും ലേലത്തിനുണ്ട്.
Also Read: ലേലം തുടങ്ങും മുമ്പേ മുംബൈ തുടങ്ങി; സഹീര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍
36.2 കോടി രൂപ ലേലത്തിനിറക്കാവുന്ന കിങ്ങ്‌സ് ഇലവന്‍ പഞ്ചാബാണ് ടീമുകളില്‍ സമ്പന്നര്‍ പരമാവധി 15 താരങ്ങളെയാണ് പഞ്ചാബിനെ ടീമിലെത്തിക്കാന്‍ കഴിയുക. 25.5 കോടി രൂപയുമായി ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്തുണ്ട്. 10 താരങ്ങളെയാണ് ഡല്‍ഹിക്ക് ആവശ്യം. 20.95 കോടി രൂപ കൈയ്യിലുള്ള രാജസ്ഥാന്‍ റോയല്‍സിന് 9 താരങ്ങളെയും സ്വന്തമാക്കണം.
advertisement
18.15 കോടി രൂപയുള്ള ബാംഗ്ലൂര്‍ 10 താരങ്ങളെയും ലക്ഷ്യമിടുന്നു. 15.2 കോടി രൂപയാണ് കൊല്‍ക്കത്തയുടെ പെട്ടിയിലുള്ളത്. 12 താരങ്ങളെ ടീമിന് ഈ തുകയ്ക്ക് ടീമിലെത്തിക്കേണ്ടതുമുണ്ട്. 11.15 കോടി രൂപയുള്ള മുംബൈ ഇന്ത്യന്‍സ് ഏഴ് താരങ്ങളെയും ലക്ഷ്യമിടുന്നു. 9.7 കോടി കൈയ്യിലുള്ള ഹൈദരാബാദിന് അഞ്ച് താരങ്ങളെയും ആവശ്യമുണ്ട്. 8.4 കോടി കൈയ്യിലുള്ള ചെന്നൈയ്ക്കാകട്ടെ രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് ആവശ്യം.
You must Read This: കളത്തില്‍ പരസ്പരം ഏറ്റുമുട്ടി ഇന്ത്യന്‍ താരങ്ങള്‍
2 കോടി രൂപ അടിസ്ഥാനവിലയുള്ള 9 താരങ്ങളെയാണു ആദ്യം ലേലം ചെയ്യുക. പിന്നാലെ 1.5 കോടി രൂപയുള്ള ജയദേവ് ഉനദ്കട് ഉള്‍പ്പെടെ 10 താരങ്ങള്‍ ലേലത്തിനെത്തും. ഒരു കോടി വിലയുള്ള 19 താരങ്ങളിലാണ് യുവ്രാജ് സിങ്ങും മുഹമ്മദ് ഷമിയും ഉള്‍പ്പെടുന്നത്.