മുംബൈ: ഐപിഎല്‍ താരലേലം തുടങ്ങുന്നതിനു മുമ്പേ സീനിയര്‍ താരം സഹീര്‍ ഖാനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. നാല്‍പ്പതുകാരനായ താരത്തെ ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറാക്കിയാണ് മുംബൈ കൂടെ ചേര്‍ത്തത്. ഇന്ന് നടക്കുന്ന താരലേലത്തില്‍ ടീം ഉടമകള്‍ക്കൊപ്പം സഹീറും മുംബൈയ്ക്കായെത്തും.
ഐപിഎല്ലിന്റെ 2009, 2010, 2014 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളറായിരുന്നു സഹീര്‍. മുംബൈയ്ക്കായി 30 മത്സരങ്ങളില്‍ 29 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയ്ക്ക പുറമെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകള്‍ക്കായും സഹീര്‍ കളത്തിലിറങ്ങിയിരുന്നു.
ഐപിഎല്‍ കരിയറില്‍ 7.59 ഇക്കോണമിയില്‍ 102 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് സഹീര്‍ അവസാനമായി കളിച്ചത്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേരുമായാണ് ഡല്‍ഹി കളത്തിലിറങ്ങുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.