കളത്തില്‍ പരസ്പരം ഏറ്റുമുട്ടി ഇന്ത്യന്‍ താരങ്ങള്‍
Last Updated:
പെര്‍ത്ത്: ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ജയത്തോടെ പരമ്പര ആരംഭിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ അത് ആവര്‍ത്തിക്കാന്‍ കഴിയാതെ വരികയായിരുന്നു. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വെറും 140 റണ്‍സിനായിരുന്നു രണ്ടാമിന്നിങ്ങ്‌സില്‍ ഓള്‍ഔട്ടായത്. ഇതോടെ ഓസീസിന് 146 റണ്‍സിന്റെ ജയവും സ്വന്തമായി.
എന്നാല്‍ ഇതിനോക്കാള്‍ ഇന്ത്യന്‍ ടീമിന് ക്ഷീണമായിരിക്കുന്നത് കളത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റമാണ്. കളിയിലെ ദയനീയ പ്രകടനത്തിനിടയില്‍ താരങ്ങള്‍ പരസ്പരം പോരടിച്ചത് ടീമിനാകെ നാണക്കേടായിരിക്കുകയാണ്. കളിയുടെ നാലാം ദിനത്തിന്റെ രണ്ടാം സെഷനിലായിരുന്നു ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും ഇശാന്ത് ശര്‍മ്മയും കൊമ്പ് കോര്‍ത്തത്.
Also Read: പെർത്തിൽ തകർന്നടിഞ്ഞു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റ് ചെയ്യനെ സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായായിരുന്നു ജഡേജ കളത്തിലെത്തിയത്. ഫീല്‍ഡിങ്ങിനിടെ പേസര്‍ ഇശാന്ത് ശര്‍മ്മയുമായി താരം പരസ്യമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. ജഡേജയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഇശാന്ത് ശര്‍മ്മയുടെ സംസാരം. കാര്യങ്ങള്‍ കൈവിടുമെന്നായപ്പോള്‍ ഷമിയും കുല്‍ദീപും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
advertisement
Ishant Sharma & Ravindra Jadeja were caught fighting & abusing on field yesterday. They were seen pointing fingers at each other in an animated argument. They were separated by Kuldeep & Shami. What's going on in Indian dressing room? #AUSvIND pic.twitter.com/j5fw5os0cD
— Abhishek Agarwal (@abhishek2526) December 18, 2018
advertisement
ഡ്രിങ്ക്‌സ് ബ്രേക്കിനിടെ പിച്ചിനടുത്തേക്ക് നടന്നെത്തിയായിരുന്നു ഇരുവരുടെയും വാഗ്വാദം. ഡ്രിങ്ക്‌സുമായായിരുന്നു പ്രശ്‌നം പരിഹരിച്ച കുല്‍ദീപ് യാദവും ക്രീസിലെത്തിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 2:30 PM IST