TRENDING:

അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും

Last Updated:

ഐപിഎൽ മത്സരങ്ങൾ വർധിപ്പിക്കാൻ നീക്കം! ഉഭയകക്ഷി പരമ്പരകളോടുള്ള താൽപ്പര്യം കുറയുന്നത് 2027ന് ശേഷം ഐപിഎൽ സീസണിന്റെ ദൈർഘ്യം കൂട്ടാൻ സഹായിക്കുമെന്ന് ഐപിഎൽ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു

advertisement
നിലവിലെ ഫ്യൂച്ചർ ടൂർ പ്രോഗ്രാം (FTP) സൈക്കിൾ 2027ൽ അവസാനിക്കുന്നതോടെ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിൻഡോ വിപുലീകരിക്കുന്നതിനെക്കുറിച്ചും മത്സരങ്ങളുടെ എണ്ണം 74 ൽ നിന്ന് 94 ആയി ഉയർത്തുന്നതിനെക്കുറിച്ചും ചർച്ചകൾ ആരംഭിക്കുമെന്ന് ഐപിഎൽ ചെയർമാൻ‌ അരുൺ ധുമൽ പറഞ്ഞു. 2022-ൽ രണ്ട് പുതിയ ഫ്രാഞ്ചൈസികൾ കൂടി എത്തിയെങ്കിലും, തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമം കാരണം നിലവിൽ എല്ലാ ടീമുകൾക്കും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടാൻ സാധിക്കുന്നില്ല.
(PTI Photo)
(PTI Photo)
advertisement

എന്നാൽ, 2027ന് ശേഷം ഇതിൽ മാറ്റം വന്നേക്കാം. ചില ഉഭയകക്ഷി പരമ്പരകളോടുള്ള കാണികളുടെ താൽപ്പര്യം കുറഞ്ഞുവരികയാണെന്നും, ഇത് പല രാജ്യങ്ങളെയും സ്വന്തമായി ടി20 ലീഗുകൾ ആരംഭിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും ധുമൽ ചൂണ്ടിക്കാട്ടി.

"കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ, ചില ഉഭയകക്ഷി മത്സരങ്ങളോടുള്ള താൽപ്പര്യം തീർച്ചയായും കുറഞ്ഞിട്ടുണ്ട്," ധുമൽ ദ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. "അതുകൊണ്ടാണ് ഇംഗ്ലണ്ടിന്റെ 'ദ ഹണ്ട്രഡ്', ഓസ്‌ട്രേലിയയുടെ 'ബിഗ് ബാഷ് ലീഗ്', യുഎഇയുടെ 'ഇന്റർനാഷണൽ ലീഗ് ടി20', ദക്ഷിണാഫ്രിക്കയുടെ 'എസ്എ20', 'കരീബിയൻ പ്രീമിയർ ലീഗ്' എന്നിങ്ങനെ ഓരോ രാജ്യങ്ങളും സ്വന്തം ലീഗുകളുമായി വരുന്നത്."

advertisement

"ഇതാണ് പ്രവണതയെങ്കിൽ, ഓരോ രാജ്യവും ഉഭയകക്ഷി പരമ്പരകൾ കുറയ്ക്കാനോ അല്ലെങ്കിൽ സാമ്പത്തികമായി ലാഭകരമായ പരമ്പരകൾ മാത്രം നടത്താനോ ആഗ്രഹിക്കും. ഇത് ഐപിഎൽ വിൻഡോ വലുതാക്കാൻ അവസരമൊരുക്കും. മറ്റ് രാജ്യങ്ങളുമായും സഹപ്രവർത്തകരുമായും കൂടുതൽ ചർച്ചകൾ നടത്താമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് നടന്നാൽ എല്ലാവർക്കും ഗുണകരമാകും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎൽ ഇന്ത്യയ്ക്കും ഇന്ത്യൻ താരങ്ങൾക്കും മാത്രമല്ല, ലോക ക്രിക്കറ്റിനാകെ മൂല്യം വർധിപ്പിക്കുന്നുണ്ടെന്നും അടുത്ത സൈക്കിളിൽ വലിയൊരു വിൻഡോ ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ധുമൽ പറഞ്ഞു.

advertisement

"2027 വരെയുള്ള അന്താരാഷ്ട്ര കലണ്ടർ ഇതിനകം നിശ്ചയിച്ചു കഴിഞ്ഞതാണ്. എന്നാൽ 2027-ന് ശേഷമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഞങ്ങൾ ചർച്ചകൾ നടത്തും. ലോകമെമ്പാടുമുള്ള കളിക്കാർ കൂടുതൽ മത്സരങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ അടുത്ത സൈക്കിളിൽ 74-ൽ കൂടുതൽ മത്സരങ്ങൾ നടത്താൻ കഴിയുന്ന വിധത്തിൽ വലിയൊരു വിൻഡോ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഐപിഎൽ വിപുലീകരിക്കുന്നതിനായി വിവിധ മാർഗങ്ങളും അദ്ദേഹം പങ്കുവെച്ചു.

"പല സാധ്യതകളുണ്ട്. ഒന്ന്, ചില ഉഭയകക്ഷി പരമ്പരകൾ കുറയ്ക്കുക. മറ്റൊന്ന്, കലണ്ടറിൽ മറ്റെവിടെയെങ്കിലും ഒരു വിൻഡോ കണ്ടെത്തുക. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിൽ, അതായത് ഇംഗ്ലീഷ് സീസൺ അവസാനിക്കുകയും ഓസ്‌ട്രേലിയൻ സീസൺ തുടങ്ങുകയും ചെയ്യുന്നതിന് ഇടയിലുള്ള സമയത്ത് കുറച്ച് ദിവസങ്ങൾ ലഭിക്കുകയാണെങ്കിൽ, ആ സമയത്തേക്ക് ലീഗ് നീട്ടാൻ സാധിക്കും. എല്ലാ സാധ്യതകളും പരിശോധിച്ച് ഏറ്റവും അനുയോജ്യമായത് ഞങ്ങൾ നടപ്പിലാക്കും," അദ്ദേഹം വിശദീകരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Indian Premier League (IPL) is poised for a significant expansion after the current international cricket cycle ends in 2027. IPL Chairman Arun Dhumal suggests that the tournament could see an increase from 74 to 94 matches, potentially filling a much larger slot in the global cricket calendar. With fans showing less interest in traditional bilateral series, many cricketing nations are prioritizing their own T20 leagues (like SA20 and BBL), creating an opening to prolong the IPL window.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
Open in App
Home
Video
Impact Shorts
Web Stories