TRENDING:

ഐഎസ്എല്ലില്‍ കൊമ്പന്‍മാരുടെ കുതിപ്പ് തുടരുന്നു; ജംഷഡ്പൂരിനെതിരെ (1-0) കേരള ബ്ലാസ്റ്റേഴ്സിന് ജയം

Last Updated:

17-ാം മിനിറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍ നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇരട്ടിമധുരമായി കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയകുതിപ്പ് തുടരുന്നു.   ജെആര്‍ഡി ടാറ്റ സ്പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട ജംഷഡ്‌പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തിയത്. 17-ാം മിനിറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍ നേടിയത്. ഐഎസ്എല്‍ 2022 സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അഞ്ചാം ജയമാണിത്.
advertisement

4-4-2 ശൈലിയിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ ഇത്തവണ കളത്തിലിറക്കിയത്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദിനും രാഹുല്‍ കെ.പിക്കുമൊപ്പം ഇവാനും ജീക്‌സണ്‍ സിംഗും മധ്യനിരയിലെത്തി. അഡ്രിയാന്‍ ലൂണയും ദിമിത്രിയോസും  ആക്രമണത്തിന് മൂര്‍ച്ചകൂട്ടി.  നിഷു കുമാറും മാര്‍ക്കോ ലെസ്‌കോവിച്ചും ഹോര്‍മിപാമും സന്ദീപ് സിംഗും പ്രതിരോധത്തില്‍ എത്തിയപ്പോള്‍ പ്രഭ്‌സുഖന്‍ ഗില്ലായിരുന്നു ഗോള്‍കീപ്പര്‍.  മലയാളിയായ രഹ്‌നേഷ് ടി.പിയായിരുന്നു 4-1-4-1 ശൈലിയില്‍ മൈതാനത്തെത്തിയ ജംഷഡ്‌പൂരിന്‍റെ ഗോളി. കളിയിലുടനീളം വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐഎസ്എല്ലില്‍ കൊമ്പന്‍മാരുടെ കുതിപ്പ് തുടരുന്നു; ജംഷഡ്പൂരിനെതിരെ (1-0) കേരള ബ്ലാസ്റ്റേഴ്സിന് ജയം
Open in App
Home
Video
Impact Shorts
Web Stories