മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവേയാണ് ഈ സംഭവം അരങ്ങേറിയത്. ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍ ലെഗ് സൈഡിലേക്ക് തട്ടിയിട്ട പന്ത് ബൗണ്ടറിയാണെന്ന് കരുതി ഇംഗ്ലണ്ട് താരങ്ങള്‍ ക്രീസ് വിട്ട് ഇറങ്ങി വന്നു. എന്നാൽ മികച്ച ഫീല്‍ഡിങ്ങിലൂടെ പന്ത് ബൗണ്ടറി കടക്കാതെ പ്രവീണ്‍ കുമാര്‍ പന്ത് കാത്തു. എന്നാല്‍ ഇത് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ശ്രദ്ധിച്ചിരുന്നില്ല. ബൗണ്ടറിയാണെന്ന് കരുതി ഇരുവരും ചായയുടെ ഇടവേളയ്ക്കായി ഡ്രസിങ് റൂമിലേക്ക് നടന്നു. എന്നാല്‍ ബൗണ്ടറി തടഞ്ഞ പ്രവീണ്‍ പന്ത് ധോണിക്ക് നൽകി ധോണി അത് അഭിനവ് മുകുന്ദിനും. പന്ത് കയ്യിൽ കിട്ടിയ മുകുന്ദ് ഒട്ടും സമയം കളയാതെ സ്റ്റംപ് ഇളക്കി. റണ്ണൗട്ടിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അമ്പയർ അനുവദിക്കുകയും ചെയ്തു. തുടർന്ന് അമ്പയർ ബെല്ലിനെ ഔട്ട് വിധിക്കുകയും ചെയ്തു. ബെല്‍ 137 റണ്‍സില്‍ നില്‍ക്കവെയായിരുന്നു ഈ പുറത്താക്കല്‍.
advertisement
ധോണി റണ്ണൗട്ടാക്കുന്നതിന് മുമ്പ് ബെല്‍ ക്രീസില്‍ തിരിച്ച് കയറിയിരുന്നില്ലെന്ന് തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ നിന്ന് വ്യക്തം. എന്നാല്‍ ബൗണ്ടറിയാണെന്ന് കരുതി മനപ്പൂര്‍വമല്ലാതെ സംഭവിച്ച അബദ്ധമായിരുന്നു അത്. വിക്കറ്റ് അനുവദിച്ച് ഇരു ടീമും ചായക്ക് പിരിഞ്ഞെങ്കിലും ഇടവേളക്ക് ശേഷം മടങ്ങിവന്നപ്പോള്‍ ബെല്ലിനെ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിങ് തുടരാന്‍ വിളിക്കുകയായിരുന്നു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉദാഹരണമെന്ന നിലയിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും ഓര്‍ത്തിരിക്കുന്ന സംഭവമാണിത്.
Also Read- തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതിൽ യുർഗൻ ക്ലോപ്പിൻ്റെ പങ്ക് വലുതാണ്: പെപ് ഗ്വാർഡിയോള
ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് ബെല്ല് തന്നെ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണെന്നാണ് ബെല്‍ പ്രതികരിച്ചത്. 'ഇപ്പോൾ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രസകരമായ സംഭവമാണത്. അന്ന് നല്ല രീതിയിൽ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന എനിക്ക് കൂടുതൽ റൺസ് നേടാനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു. അതാണ് ബൗണ്ടറിയാണെന്ന് കരുതി ഞാന്‍ വേഗം പവലിയനിലേക്ക് പോയത്. അല്ലാത്ത പക്ഷം അന്ന് എന്റെ വിക്കറ്റ് സുരക്ഷിതമായി തന്നെ നിൽക്കുമായിരുന്നു. മത്സരം അതിന്റെ വഴിക്ക് മുന്നോട്ട് പോവുകയും ചെയ്യുമായിരുന്നു. അന്നത്തെ സംഭവത്തില്‍ ധോണി എടുത്ത തീരുമാനത്തിന് അദ്ദേഹത്തിന് പിന്നീട് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു എന്നത് സത്യമാണ്. പക്ഷേ അത് എന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റാണ്. സംഭവിക്കാന്‍ പാടില്ലാത്തതും ചെയ്യാന്‍ പാടില്ലാത്തതുമായ തെറ്റ്'-ബെല്‍ പറഞ്ഞു.
അന്നത്തെ മത്സരത്തില്‍ റൺ ഔട്ട് തീരുമാനം പിൻവലിച്ച ശേഷം ബാറ്റ് ചെയ്യാൻ വന്ന ബെല്‍ മൊത്തം 156 റണ്‍സ് നേടിയാണ് പുറത്തായത്. അന്നത്തെ മത്സരം ഇന്ത്യ 319 റണ്‍സിനാണ് തോറ്റത്. അന്നത്തെ പരമ്പര 4-0 എന്ന നിലയിൽ വളരെ ദയനീയമായി ഇന്ത്യ തോൽക്കുകയും ചെയ്തു.
