ഇതിനു പിന്നാലെ ബുംറ ചെയ്ത ട്വീറ്റ് വൈറലാകുകയാണ്. 'ഇപ്പോഴും നിങ്ങളെ ആവശ്യമില്ല' എന്നാണ് ബുംറ ട്വിറ്ററില്‍ കുറിച്ചത്. വിക്കറ്റ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബുംറ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. മഴ കളി മുടക്കിയതിനാല്‍ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 303 റണ്‍സ് നേടി ഇന്ത്യക്ക് മുന്നില്‍ 209 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നാലാം ദിനത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംങ്‌സ് തുടങ്ങി കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ദിനത്തില്‍ 157 റണ്‍സ് സ്വന്തമാക്കിയാല്‍ ജയിക്കാം എന്നിരിക്കെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ അഞ്ചാം ദിനത്തില്‍ നിര്‍ത്താതെ പെയ്ത മഴ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു.
advertisement
ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ പേസ് ബൗളിംഗ് യൂണിറ്റ് പുറത്തെടുത്തത്. കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 183 എന്ന സ്‌കോറിനും രണ്ടാം ഇന്നിങ്‌സില്‍ 303 എന്ന സ്‌കോറിനും തളച്ചിട്ടത് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. മത്സരത്തില്‍ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യയ്ക്ക് വേണ്ടി നേടിയത് ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിലെ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേടുന്നത്. ഇതിനുമുന്‍പ് 2018 ജോഹനാസ്ബര്‍ഗ് ടെസ്റ്റില്‍ 20 വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേടിയിരുന്നു.
Read Also: അവസാന ടി20യിൽ 62 റൺസിന് പുറത്ത്, തോൽവി; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നാണംകെട്ട് ഓസ്‌ട്രേലിയ
ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും ഷര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ബുംറ അഞ്ചും സിറാജും ഷര്‍ദുലും രണ്ട് വിക്കറ്റ് വീതവും ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്സ് മൈതാനത്ത് വെച്ച് നടക്കും.