രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 493 റൺസെടുത്ത് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ശ്രീലങ്കയ്ക്കായി 140 റൺസെടുത്ത ലാഹിരു തിരിമന്നെയും 118 റൺസ് നേടിയ ദിമുത് കരുണരത്നെയും തിളങ്ങി. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി.
advertisement
ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമാക്കി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് വെറും 251 റൺസിന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ പ്രവീൺ ജയവിക്രമയാണ് ബംഗ്ലാദേശ് ഇന്നിങ്സിന്റെ നടുവൊടിച്ചത്. 92 റൺസെടുത്ത തമീം ഇഖ്ബാലിന് മാത്രമാണ് ലങ്കൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ കുറച്ചെങ്കിലും പിടിച്ച് നിൽക്കാനായത്. ഇതോടെ ശ്രീലങ്കയ്ക്ക് മത്സരത്തിൽ 242 റൺസിന്റെ ലീഡ് നേടാനായി.
ബാഴ്‌സക്കായി 50 ഫ്രീകിക്ക് ഗോളുകള്‍; തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി ലയണല്‍ മെസ്സി
പിന്നാലെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കക്ക് പക്ഷേ വൻ തകർച്ചയാണ് നേരിടേണ്ടി വന്നത്. 194 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിൽ അവർക്ക് ഇന്നിങ്സ് ഡിക്ലയർ ചെയ്യേണ്ടി വന്നു. 66 റൺസെടുത്ത കരുണരത്നെക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ ആയത്. ബംഗ്ലാദേശിനായി തൈജുൾ ഇസ്ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ലങ്ക ബംഗ്ലാദേശിന് മുന്നിൽ 436 റൺസ് എന്ന വമ്പൻ വിജയലക്ഷ്യമാണ് വച്ച് നീട്ടിയത്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 227 റൺസിന് ഓൾ ഔട്ടായി. ഇതോടെ ശ്രീലങ്ക വലിയ വിജയം സ്വന്തമാക്കി. ഇത്തവണയും പ്രവീൺ ജയവിക്രമയുടെ മാസ്മരിക ബൗളിംഗ് തന്നെയാണ് ബംഗ്ലാദേശിനെ തകർത്തത്. രണ്ടാമിന്നിങ്സിൽ താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടിന്നിങ്സിലുമായി ജയവിക്രമ 11 വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ജയവിക്രമക്ക് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കനുള്ള അവസരമാണ് ലഭിച്ചത്. ശ്രീലങ്കയുടെ നായകനായ ദിമുത് കരുണരത്നെയാണ് പരമ്പരയുടെ താരം.
മത്സരത്തിൽ 178 റൺസ് വഴങ്ങി 11 വിക്കറ്റുകൾ നേടിയ ജയവിക്രമ ചില റെക്കോർഡുകൾ കൂടി അതിനിടക്ക് തന്റെ പേരിലാക്കി. അരങ്ങേറ്റ മത്സരത്തിൽ തന്നെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ശ്രീലങ്കൻ താരം, ഓസ്‌ട്രേലിയയുടെ ജേസൺ ക്രേജക്ക് ശേഷം അരങ്ങേറ്റത്തിൽ തന്നെ 10 വിക്കറ്റ് നെട്ടത്തിലെത്തുന്ന ആദ്യ ബൗളർ എന്നീ റെക്കോർഡുകളാണ് താരം പേരിലാക്കിയത്.
Summary - Jayawickrama helps Sri Lanka clinch first series win of 2021
