ഉദ്ഘാടന മത്സരമായിരുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഓപ്പണിംഗ് പോരാട്ടത്തിൽ റെക്കോർഡ് കാഴ്ചക്കാരായിരുന്നു. കൂടാതെ ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാൾ ചെയ്ത ആപ്പായും ജിയോ സിനിമ മാറി. 2.4 കോടി ഡൗൺലോഡ്സ് പുതിയതായി രജിസ്റ്റർ ചെയ്തു. ഐപിഎല്‍ ആദ്യ മത്സരങ്ങൾ ജിയോ സിനിമയിലുടെ കണ്ടത് 147 കോടി കാഴ്ചക്കാരാണ്.
Also Read-IPL 2023 | ലഖ്‌നൗവിനെ ചെപ്പോക്കില്‍ തകർത്ത് ധോണിപ്പട; ചെന്നൈയ്ക്ക് ആദ്യജയം
advertisement
ജിയോ സിനിമയിൽ ഇത്തവണ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഭോജ്‌പുരി, പഞ്ചാബി, ഒറിയ, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 12 ഭാഷകളിൽ ഐപിഎൽ കാണാൻ കഴിയും. ദി ഇൻസൈഡേഴ്‌സ് ഫീഡ്, ഹാംഗ്ഔട്ട് ഫീഡ്, ഫാന്റസി ഫീഡ്, ഫാൻസോൺ ഫീഡ് എന്നിവയുൾപ്പെടെ നാല് അധിക ഫീച്ചറുകൾ ഡിജിറ്റൽ പ്രേക്ഷകർക്കായി ജിയോ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.
4K ഫീഡ്, 12-ഭാഷാ കവറേജ്, 16 അദ്വിതീയ ഫീഡുകൾ, ഹൈപ്പ് മോഡ്, മൾട്ടിക്യാം സജ്ജീകരണം എന്നിങ്ങനെയുള്ള സവിശേഷ ഫീച്ചറുകൾ ജിയോ സിനിമയിൽ തുടരുന്നുണ്ട്. ഡിജിറ്റൽ വ്യൂവർഷിപ്പിൽ ഉണ്ടായ വർധനവ് ഡിജിറ്റൽ വിപ്ലവത്തിന്റെ തെളിവാണെന്ന് വയാകോം 18 സ്‌പോർട്‌സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു.
”ഓരോ ആരാധകന്റെയും ഐപിഎൽ കാഴ്ചാനുഭവം ഉയർത്താൻ ഞങ്ങൾ പരിശ്രമിക്കുന്ന ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേരുന്നതിന് എല്ലാ സ്പോൺസർമാരോടും പരസ്യദാതാക്കളോടും പാട്ണർമാരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു” അനിൽ ജയരാജ് പറഞ്ഞു.