IPL 2023 | ലഖ്‌നൗവിനെ ചെപ്പോക്കില്‍ തകർത്ത് ധോണിപ്പട; ചെന്നൈയ്ക്ക് ആദ്യജയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിന് മികച്ച തുടക്കമാണ് കൈൽ മെയേഴ്സും ക്യാപ്റ്റൻ കെ.എൽ രാഹുലും നൽകിയത്.
ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിനാണ്പരാജയപ്പെടുത്തിയത്. 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് 20 ഓവറില്‍ 7 വിക്കറ്റിന് 205 റണ്‍സെടുക്കാനേയായുള്ളൂ. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിന് മികച്ച തുടക്കമാണ് കൈൽ മെയേഴ്സും ക്യാപ്റ്റൻ കെ.എൽ രാഹുലും നൽകിയത്.
ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 80-1 എന്ന ശക്തമായ സ്‌കോറുണ്ടായിരുന്നു ലഖ്‌നൗവിന്. പേസര്‍മാര്‍ അടിവാങ്ങി മടുത്തതോടെ സ്‌പിന്നര്‍മാരെ ഇറക്കിയാണ് ധോണി ബ്രേക്ക് ത്രൂ കണ്ടെത്തിയത്. ചെന്നൈയ്ക്കായി മൊയീൻ അലി നാലു വിക്കറ്റ് വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ രണ്ടും മിച്ചൽ സാന്തർ ഒരു വിക്കറ്റും വീഴ്ത്തി.
ഋതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും തുടക്കമിട്ട വെടിക്കെട്ട് അമ്പാട്ടി റായുഡു അവസാന ഓവറുകളിലേക്ക് നീട്ടിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ സിഎസ്‌കെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സ് നേടി. ചെന്നൈക്കായി റുതുരാജ് അര്‍ധസെഞ്ചുറി സ്വന്തമാക്കി.ഗെയ്ക്‌വാദിന് മികച്ച പിന്തുണയുമായി ക്രീസിൽ നിലയുറപ്പിച്ച കോൺവേ 29 പന്തിൽ 47 റൺസെടുത്തു.
advertisement
ആറു പന്തിൽ മൂന്നു റൺസുമായി രവീന്ദ്ര ജഡേജ മടങ്ങിയപ്പോൾ അവസാന ഓവറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ആദ്യ രണ്ടു പന്തുകൾ സിക്സർ പറത്തി മൈതാനം ഇളക്കിമറിച്ചെങ്കിലും അടുത്ത പന്തില്‍ പുറത്തായി. ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് വീതം നേടി. ആവേശ് ഖാന്‍ ഒരാളെ മടക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
April 04, 2023 6:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2023 | ലഖ്‌നൗവിനെ ചെപ്പോക്കില്‍ തകർത്ത് ധോണിപ്പട; ചെന്നൈയ്ക്ക് ആദ്യജയം