രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റിന് 181 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 154 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഉള്ളത്. അഞ്ചാം ദിനമായ ഇന്ന് ആദ്യ സെഷന്‍ മുഴുവനും ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഭീഷണി ഒഴിയൂ. 29 പന്തില്‍ 14 റണ്‍സുമായി റിഷഭ് പന്തും 10 ബോളില്‍ നാല് റണ്‍സുമായി ഇഷാന്ത് ശര്‍മയുമാണ് ഇപ്പാള്‍ ക്രീസില്‍ നില്‍ക്കുന്നത്.
നാലാം ദിനമായ ഇന്നലെ 82 ഓവറുകളാണ് ഇന്ത്യന്‍ ടീം ബാറ്റ് ചെയ്തത്. വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്താന്‍ റിഷഭ് പന്ത് അമ്പയറുടെ ആവശ്യപ്പെട്ടതാണ് റൂട്ടിനെ ചൊടിപ്പിച്ചത്. 'വെളിച്ചക്കുറവല്ലേ, കളിനിര്‍ത്തി കയറിപ്പോരു' എന്ന് ബാല്‍ക്കണിയില്‍ നിന്ന് കോഹ്ലിയും രോഹിത് ശര്‍മ്മയും ആംഗ്യം കാണിച്ചിരുന്നു. ഇതിന് പിന്നാലെ പന്തും ഇഷാന്തും അമ്പയര്‍മാരെ സമീപിച്ച് വിവരം അറിയിച്ചതോടെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്താന്‍ തീരുമാനമായി.
advertisement
ഇതിനെയാണ് ചോദ്യം ചെയ്തുകൊണ്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പന്തിനെതിരെ തിരിയുകയായിരുന്നു. 'ഇതൊക്കെ കളി നിര്‍ത്താന്‍ ഒരു കാരണമാണോ' എന്ന തരത്തിലായിരുന്നു പന്തിനോടുള്ള റൂട്ടിന്റെ വാക്കുകള്‍. പന്ത് എന്തോ മറുപടി പറയുന്നതും കാണാനായി. അവസാന സെഷനില്‍ ന്യൂ ബോള്‍ എടുക്കാന്‍ ഒരുങ്ങിയിരുന്ന ഇംഗ്ലണ്ടിന് അവസരം നല്‍കാതിരിക്കാനായിരുന്നു ബാല്‍ക്കണിയില്‍ നിന്നുള്ള കോഹ്ലിയുടെ ഇടപെടല്‍. അതേ സമയം ന്യൂ ബോള്‍ ഉപയോഗിച്ച് പരമാവധി വിക്കറ്റുകള്‍ നാലാം ദിനം തന്നെ നേടുക എന്നതായിരുന്നു ഇംഗ്ലണ്ട് ടീമിന്റെ ചിന്ത.
ഐസിസി നിയമമനുസരിച്ച് ഒരു കളിക്കാരന് മോശം വെളിച്ചം ചൂണ്ടിക്കാട്ടി കളി നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ല. ഇത് അമ്പയര്‍മാരുടെ വിവേചനാധികാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
IND vs ENG | ലോര്‍ഡ്‌സില്‍ ഇന്ത്യ പ്രതിരോധത്തില്‍; നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍
ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍. 154 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് നിലവില്‍ ഉള്ളത്. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.