തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ബുംറയാണെന്നും താരത്തിന്റെ വ്യത്യസ്ത ആക്ഷനാണെന്നും ജോണ്‍സണ്‍ പറയുന്നതായിരുന്നു അഭിമുഖത്തില്‍ ഉണ്ടായിരുന്നത്. 'മോശം പന്തുകള്‍ അപൂര്‍വ്വമായേ എറിയാറുള്ളൂ. അതുകൊണ്ട് തന്നെ ബാറ്റ്സ്മാന്മാര്‍ക്ക് ബുംറയെ നേരിടുകയെന്നത് ഏറെ ബുദ്ധിമുട്ടും. രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും. ഒരു വശത്ത് അവന്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് മറുവശത്ത് വിക്കറ്റായി വീഴുന്നത്' എന്ന വാക്കുകളോടെയായിരുന്നു ഐസിസിയുടെ ട്വീറ്റ്.
Also Read: 'ദി റിയല്‍ സ്‌പോര്‍ട്‌സ്മാന്‍'; കോഹ്‌ലിയുമായുള്ള വാക്കുതര്‍ക്കത്തില്‍ പെയ്‌നിന്റെ പ്രതികരണം
എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ ജോണ്‍സണ്‍ ഇതെവിടുന്നാണ് വന്നതെന്നും ആരാണ് എഴുതിയതെന്നും ചോദിക്കുകയായിരുന്നു. ബൂംറയെക്കുറിച്ച് പറയുന്ന ചില കാര്യങ്ങള്‍ താന്‍ അംഗീകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു. 'ഇതെവിടുന്നു വന്നു? എനിക്ക് ഓര്‍മ്മയില്ലല്ലോ? ആരാണ് ഇതെഴുതിയത്? ഇതിലെ ചില കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുണ്ട്, പക്ഷെ ആര്‍ക്കു മുന്നിലും ഇരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല' താരം ട്വീറ്റ് ചെയ്തു.
advertisement
Also Read: ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?
അബിമുഖം നടന്നിട്ടിലെന്ന ജോണ്‍സണിന്റെ ട്വീറ്റ് വന്നതോടെ ഐസിസി ഇന്റര്‍വ്യൂ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ- ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സംഭവങ്ങള്‍ എന്നതാണ് പ്രധാനകാര്യം.