ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?

Last Updated:
സിഡ്‌നി: ഓസീസ് പര്യടനത്തില്‍ കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. താരത്തിന്റെ അക്രമണോത്സുകതയെ അനുകൂലിച്ചും വിമര്‍ശിച്ചും ക്രിക്കറ്റ് ലോകം രംഗത്തെത്തിയപ്പോള്‍ വിരാട് മറ്റൊരു ലോകത്താണ്. തന്റെ ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രം 'സീറോ'യുടെ വിശേഷങ്ങളുമായാണ് താരം ട്വിറ്ററില്‍ രംഗത്തെത്തിയത്.
ചിത്രം കണ്ടെന്നും വളരെയധികം ആസ്വദിച്ചെന്നും പറഞ്ഞ താരം എല്ലാവരും അവരവരുടെ റോളുകള്‍ മികച്ചതാക്കിയെന്ന് പറഞ്ഞെങ്കിലും ഭാര്യ അനുഷ്‌കയെ പ്രത്യേകം പുകഴ്ത്തുകയും ചെയ്തു. വെല്ലുവിളികള്‍ നിരഞ്ഞ കഥാപാത്രത്തെ അനുഷ്‌ക മികച്ച രീതിയില്‍ അവതരിപ്പിച്ചെന്നായിരുന്നു താരത്തിന്റെ കമന്റ്.
Also Read: മൂന്നാം ടെസ്റ്റില്‍ ജയം കൊയ്യാന്‍ ഓസീസ് ടീമിനൊപ്പം 7 വയസുകാരനും
advertisement
എന്നാല്‍ താരത്തിന്‍രെ ട്വീറ്റിനെ ട്രോളുകളുമായായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. കോഹ്‌ലി നുണ പറയുകയാണെന്ന റീ ട്വീറ്റുമായി ചിലര്‍ എത്തിയപ്പോള്‍ ഇതൊക്കെ 'ഭര്‍ത്താവിന്റെ കടമകള്‍' ആണെന്നായിരുന്നു ചിലരുടെ വാദം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം 'സീറോ' ആണെന്നും അടുത്ത ടെസ്റ്റില്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ സീറോ കാണാമെന്നുമായിരുന്നു ചിലരുടെ ട്വീറ്റ്.
advertisement
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement