ഇസ്രയേല്‍ താരം തോഹര്‍ ബത്ബുല്ലിനെ നേരിടുന്നതില്‍ നിന്നാണ് മൂന്നു തവണ ആഫ്രിക്കന്‍ ചാമ്പ്യനായിട്ടുള്ള ഫേതി നൗറിന്‍ പിന്മാറിയത്. 73 കിലോഗ്രാം വിഭാഗത്തില്‍ നിന്നാണ് ഫേതി പിന്മാറിയത്.
മുഹമ്മദ് അബ്ദുല്‍ റസൂലുമായിട്ടായിരുന്നു ഫേതിയുടെ ആദ്യ റൗണ്ട് മത്സരം. ഈ മത്സരം വിജയിച്ചാല്‍ രണ്ടാം റൗണ്ടില്‍ ഇസ്രയേല്‍ താരമാണ് ഫേതിയുടെ എതിരാളി.
മത്സരത്തിന് നാലു ദിവസം മുന്‍പാണ് ഫേതി പിന്മാറുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം അള്‍ജീരിയന്‍ ജനതയോടുള്ള ആദരവിന്റെ ഭാഗമാണെന്നും തീരുമാനത്തില്‍ അഭിമാനിക്കുന്നെന്നും ഫേതി വ്യക്തമാക്കി.
advertisement
ഒളിമ്പിക് ചട്ടങ്ങളുടെ ലംഘനമാണ് ഫേതി നടത്തിയിരിക്കുന്നതെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി കണ്ടെത്തി. ഇതോടെ പരിശീലകന്റേയും ഫേതിയുടെയും അംഗീകരാരം റദ്ദാക്കിയ അള്‍ജീരിയന്‍ ഒളിമ്പിക് കമ്മിറ്റി ഇരുവരെയും നാട്ടിലേക്ക് അയച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2021 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇസ്രയേല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയ ജൂഡോ താരത്തിന് പത്തു വര്‍ഷം വിലക്ക്