'സാങ്കല്പിക രാജ്യത്തിനെതിരെ മത്സരിക്കാനില്ല'; ലോക ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് ഇസ്രായേലിനതിരേയുള്ള താരം പിന്മാറി

Last Updated:

'യാഥാർത്ഥ്യത്തിൽ അല്ലാതെ സാങ്കൽപ്പികമായ ഒരു രാജ്യത്തെ പ്രതിനിധിയുമായി മത്സരിക്കാൻ ഞാൻ തയ്യാറല്ല, അതിനാൽ മൽസരത്തിൽ നിന്ന് പിന്മാറുന്നു''- എന്ന് പറഞ്ഞാണ് അബ്ദുൽ റഹീം ചാംപ്യൻഷിപ്പിൽ നിന്ന് പിന്മാറിയത്.

News18 Malayalam
News18 Malayalam
ഇസ്രായേൽ താരത്തിനെതിരെ മൽസരിക്കാൻ വിസമ്മതിച്ച് 14 വയസ്സുകാരനായ മൗറിത്താനിയൻ ചെസ് താരം. അബിദ് അൽ റഹീം അൽ താലിബ് മുഹമ്മദ് എന്ന 14കാരനാണ് ജൂനിയർ വേൾഡ് കപ്പ് മത്സരത്തിൽ നിന്ന് പിന്മാറിയത്. 'യാഥാർത്ഥ്യത്തിൽ അല്ലാതെ സാങ്കൽപ്പികമായ ഒരു രാജ്യത്തെ പ്രതിനിധിയുമായി മത്സരിക്കാൻ ഞാൻ തയ്യാറല്ല, അതിനാൽ മൽസരത്തിൽ നിന്ന് പിന്മാറുന്നു''- എന്ന് പറഞ്ഞാണ് അബ്ദുൽ റഹീം ചാംപ്യൻഷിപ്പിൽ നിന്ന് പിന്മാറിയത്.
ലോക് റാങ്കിങ് പട്ടികയിൽ 47ാം സ്ഥാനത്തുള്ള താരമാണ് അബിദ് അൽ റഹീം അൽ താലിബ് മുഹമ്മദ്. താലിബിന്റെ തീരുമാനത്തെ മൗറിത്താനിയൻ നാഷനൽ ലീഗ് സ്വാഗതം ചെയ്തു. 'ഞങ്ങളുടെ പ്രിയപ്പെട്ട മകൻ അബ്ദുൽ റഹ്‌മാൻ താലിബ് മുഹമ്മദിനെ അഭിവാദ്യം ചെയ്യുകയാണ്. ക്രൂരമായ സയണിസ്റ്റ് മുഖത്തെ ബഹിഷ്‌ക്കരിക്കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ ഞങ്ങളുടെ രാജ്യത്തെയും ജനതയെയുമാണ് ഈ അസാധാരണ പ്രതിഭ ആദരിച്ചിരിക്കുന്നത്. കുട്ടിത്താരത്തെ പിന്തുണച്ച് നാഷനൽ ലീഗ് പ്രസിഡന്റ് ഗുലാം അൽ ഹജ്ജ് പ്രതികരിച്ചത് ഇങ്ങനെയാണ്.
advertisement
വടക്കുപടിഞ്ഞാറേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൗറിത്താനിയ (ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് മൗറിത്താനിയ). പുരാതന ബെർബെർ രാജ്യമായ മൗറിത്തേനിയൻ സാമ്രാജ്യത്തിൽ നിന്നുമാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. അറ്റ്ലാന്റിക്ക് തീരത്തുള്ള നുവാച്ചൂത്ത് ആണ് മൗറിത്താനിയയുടെ തലസ്ഥാനം. ഏറ്റവും വലിയ നഗരവും നുവാച്ചൂത്ത് തന്നെ.
advertisement
English Summary: A 14-year old Mauritanian chess player pulled out of the Junior World Cup after he was drawn against an Israeli player. Abdel Rahim Al-Talib Muhammad, who is ranked 47th out of 215 players, insisted that he did not want to compete against an opponent who represents a country 'that in reality does not exist.' Israel has often been accused of using its international sports presence as a means to violate human rights.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സാങ്കല്പിക രാജ്യത്തിനെതിരെ മത്സരിക്കാനില്ല'; ലോക ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് ഇസ്രായേലിനതിരേയുള്ള താരം പിന്മാറി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement