കാലങ്ങളായി ഫ്രാൻസ് ടീമിന്റെ മുന്നേറ്റ നിരയിലെ പ്രധാനിയായ ഗിറൗഡുമായി ബെൻസേമ അത്ര സുഖത്തിലല്ല.റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന ബെൻസേമ കഴിഞ്ഞ 6 വർഷമായി ഫ്രാൻസ് ദേശീയ ടീമിന്റെ ഭാഗമായിരുന്നില്ല. മുൻ ഫ്രാൻസ് ഫുട്ബോളറായ മാത്യ വാൽബുനയെ സെക്സ് ടേപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിലാണ് അദ്ദേഹം ടീമിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ ഉയർന്നു വന്ന താരമാണ് ഗിറൗഡ്. അടുത്തിടെ യൂറോ കപ്പിനുള്ള ടീമിൽ ദേശീയ ടീമിൽ ബെൻസേമ ഇടം പിടിക്കുകയും ചെയ്തു.
advertisement
Also Read 'ധോണി തന്ത്രശാലിയായ ക്യാപ്റ്റൻ': മുൻ പാക് താരം സൽമാൻ ബട്ട്; രോഹിത് ശർമ്മക്കും കോഹ്ലിക്കും പ്രശംസ
എന്നാൽ 2020 ൽ നടന്ന ഒരു സംഭവമാണ് രണ്ട് താരങ്ങളും ഒന്നിച്ചരിക്കുന്നത് ചർച്ചയാകാൻ ഇടയാക്കുന്നത്. ആരാധകരുമായി ബെൻസേമ ട്വിറ്ററിലൂടെ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ആയിരുന്നു സംഭവം. ഗിറൗഡിനെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് അൽപ്പം പരിഹാസം നിറഞ്ഞ മറുപടിയാണ് ബെൻസേമ കൊടുത്തത്. കഴിവിന്റെ കാര്യത്തിൽ താൻ ഫോർമുല എഫ് 1 കാർ ആണെങ്കിൽ ഗിറൗഡ് വെറും ഗോ കാർട്ട് കാറാണെന്നായിരുന്നു ബെൻസേമയുടെ പ്രതികരണം. “ ഗിറൗഡിനെ കുറിച്ച് പറയാൻ അധികം ആലോചിക്കേണ്ടതില്ല. എഫ് 1 ഉം ഗോ കാർട്ടും തമ്മിൽ സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തായാലും ഞാൻ എഫ് 1 ആണ്” ബെൻസേമ പറഞ്ഞു. റെയ്സിംഗ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന ബെയ്സിക്ക് മോഡൽ വാഹനങ്ങളെയാണ് ഗോ കാർട്ട് എന്ന് പറയുന്നത്.
Also Read ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ച് ഗാരത് സൗത്ത്ഗേറ്റ്; ജെസ്സി ലിംഗാർഡ് പുറത്ത്
ബെൻസേമയുടെ പ്രതികരണം ഫുട്ബോൾ ലോകത്ത് പ്രത്യേകിച്ച് ഫ്രാൻസിൽ വലിയ രോഷമുണ്ടാക്കിയിരുന്നു. തന്റെ അഭിപ്രായം പിൻവലിക്കാൻ വിസമ്മതിച്ച അദ്ദേഹം ഞാൻ സത്യം മാത്രമാണ് പറഞ്ഞത് എന്ന് വീണ്ടും ആവർത്തിക്കുകയും ചെയ്തു.
പ്രതികരണവുമായി ഗിറൗഡ് അന്ന് രംഗത്ത് എത്തി. നീതിയുക്തമല്ലാത്ത വിമർശനം തന്നെ വേദനിപ്പിച്ചെന്നായിരുന്നു ഗിറൗഡിന്റെ പ്രതികരണം. മികച്ച പ്രകടനങ്ങളിലൂടെയാണ് താൻ ടീമിലെ സ്ഥാനം നിലനിർത്തുന്നതെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ചിലർ തന്നെയും ബെൻസേമയെയും ശത്രുക്കളാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടവേളക്ക് ശേഷം ബെൻസേമ ദേശീയ ടീമിൽ എത്തിയതോടെ രണ്ടു പേരും ഒന്നിച്ച് കളിക്കേണ്ടതായുണ്ട്. ടീം അംഗങ്ങൾ തമ്മിൽ മികച്ച ഐക്യം വേണമെന്നുള്ളത് കൊണ്ട് തന്നെയാകാം ടീം മാനേജ്മെന്റ് ഇത്തരം രീതിയിൽ ഇരിപ്പിടം ഒരുക്കിയത് എന്നാണ് വിലയിരുത്തൽ. ചിത്രത്തിൽ ചെൽസി താരം കൂടിയായ ഗിറൗഡിന്റ് തൊട്ടടുത്താണ് ബെൻസേമക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ആന്റോണിയോ ഗ്രീസ്മാൻ, ലൂക്കാ ഹെർണാണ്ടസ്, ബെഞ്ചമാൻ പവാർഡ് എന്നിവരും ചിത്രത്തിലുണ്ട്. കോച്ച് ദിദിയേ ദെഷാമിന്റെ നിർദേശ പ്രകാരമാണ് ഇരിപ്പിടം ഒരുക്കിയത് എന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയുന്നത്.