'ധോണി തന്ത്രശാലിയായ ക്യാപ്റ്റൻ': മുൻ പാക് താരം സൽമാൻ ബട്ട്; രോഹിത് ശർമ്മക്കും കോഹ്ലിക്കും പ്രശംസ
- Published by:Aneesh Anirudhan
- trending desk
Last Updated:
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുടെ ഇപ്പോഴത്തെയും മുമ്പത്തെയും ക്യാപ്റ്റൻമാരെ കുറിച്ച് പുതിയ വിഡീയോയിൽ ബട്ട് സംസാരിക്കുന്നു.
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കിൾ വോണുമൊത്തുള്ള സംഭാഷണത്തിന് ശേഷം പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പാകസ്ഥാൻ മുൻ നായകൻ സൻമാൻ ബട്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുടെ ഇപ്പോഴത്തെയും മുമ്പത്തെയും ക്യാപ്റ്റൻമാരെ കുറിച്ച് പുതിയ വിഡീയോയിൽ ബട്ട് സംസാരിക്കുന്നു.
മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയെയും നിലവിലെ ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളിൽ ഒരാളായ രോഹിത് ശർമ്മയെയും സൻമാൻ ബട്ട് വീഡിയോയിൽ പ്രശംസിക്കുന്നുണ്ട്. മികച്ച താരങ്ങൾക്കുള്ള രണ്ട് ഉദാഹരണങ്ങളായാണ് ധോണിയെയും രോഹിത് ശർമ്മയെയും താരം കാണുന്നത്. അതേ സമയം ദക്ഷിണാഫ്രിക്കയുടെ ഹാഫ് ഡുപ്ലെസിയെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗനെയും നായക മികവിൻ്റെ കാര്യത്തിൽ ബട്ട് വിമർശിക്കുകയും ചെയ്തു.
Also Read ഫ്രഞ്ച് ഓപ്പൺ: കിരീടം ലക്ഷ്യമിട്ട് നദാലും ജോക്കോവിച്ചും കുതിപ്പ് തുടങ്ങി; ഇരുവരും രണ്ടാം റൗണ്ടിൽ
advertisement
ഇന്ത്യൻ ടീമിൽ നിന്നും ഉയർന്നു വന്ന എക്കാലത്തെയും മികച്ച നായകനാണ് മഹേന്ദ്ര സിംഗ് ധോണി എന്നാണ് തൻ്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ സൽമാൻ ബട്ട് പറയുന്നത്. ഇതിഹാസ താരങ്ങൾ എപ്പോഴും തന്ത്രശാലികൾ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് എന്ന ടീമിനെ വിജയകരമായി നയിച്ച രോഹിത് ശർമ്മയെയും ബട്ട് അഭിനന്ദിച്ചു.
advertisement
അതേ സമയം ഏഷ്യൻ താരങ്ങളെ പുകഴ്ത്തിയ ബട്ട് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ ഇയാൻ മോർഗനെയും മുൻ ദക്ഷിണാഫ്രിക്കൻ ക്യപ്റ്റൻ ഫാഫ് ഡുപ്ലെസിയെയും വിമർശിച്ചു. നായക മികവിൽ ഇരുവവരും മെച്ചപ്പെടാനുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. ഫാഫ് ഡുപ്ലെസിസ് ഒരു മികച്ച ബാറ്റ്സ്മാനാണ്. പക്ഷെ അത്രകണ്ട് തന്ത്രശാലിയല്ലെന്നും ബട്ട് പറഞ്ഞു . ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് മത്സരത്തിൽ താരം എടുത്ത തീരുമാനങ്ങൾ ഐപിഎല്ലിലെ ധോണിയുടെയും രോഹിതിൻ്റെയും കഴിവുകളുമായാണ് ബട്ട് താരതമ്യം ചെയ്തത്.
advertisement
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ക്യാപ്റ്റനെന്ന നിലയിലെ പ്രകടനം നോക്കി ഇംഗ്ലണ്ട് ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ഇയാൻ മോർഗൻ തന്ത്രശാലി അല്ല എന്നാണ് സൽമാൻ ബട്ടിൻ്റെ വിലയിരുത്തൽ. 300 മുതൽ 350 വരെയുള്ള റൺസ് പിന്തുടരുന്നതിനാണ് മോർഗൻ ശ്രമിക്കാറ് എതിർ ടീമിനെ ചെറിയ സ്കോറിൽ ഒതുക്കാനുള്ള പദ്ധതികൾ പലപ്പോഴും മോർഗനിൽ കാണാറില്ല എന്നും 36 കാരനായ മുൻ പാകിസ്ഥാൻ താരം പറയുന്നു.
ഏതാണ്ട് 30 മിനിട്ടോളമാണ് യൂട്യൂബിലെ താരത്തിൻ്റെ വീഡിയോയുടെ ദൈർഖ്യം. ലൈവിൽ വന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന വീഡിയോയുടെ അവസാന ഭാഗത്ത് നിലവിലെ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലിയെയും സൽമാൻ ഭട്ട് പുകഴ്ത്തുന്നുണ്ട്. അധുനിക ക്രിക്കറ്റിലെ ഏല്ലാ ഫോർമാറ്റുകളിലെയും മികച്ച ക്രിക്കറ്ററാണ് കോഹ്ലി എന്ന് ബട്ട് അഭിപ്രായപ്പെട്ടു. 2003 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ പാകിസ്ഥാനു വേണ്ടി കളിച്ച താരത്തിന് കരിയറിൽ മധുരമുള്ളതും കയ്പേറിയതുമായ ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2021 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണി തന്ത്രശാലിയായ ക്യാപ്റ്റൻ': മുൻ പാക് താരം സൽമാൻ ബട്ട്; രോഹിത് ശർമ്മക്കും കോഹ്ലിക്കും പ്രശംസ